കേരളം

kerala

ETV Bharat / sports

സില്‍വര്‍സ്റ്റോണില്‍ എഴുന്നെള്ളി ഹാമില്‍ട്ടണ്‍; ഏഴാം ജയം - hamilton news

ബ്രീട്ടിഷ്‌ ഗ്രാന്‍ഡ് പ്രീയില്‍ കരിയറിലെ ഏഴാമത്തെ ജയമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത്. 1:28:01.283 സെക്കന്‍റിലാണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്.

ഹാമില്‍ട്ടണ്‍ വാര്‍ത്ത  ഫോര്‍മുല വണ്‍ വാര്‍ത്ത  hamilton news  formula one news
ഹാമില്‍ട്ടണ്‍

By

Published : Aug 2, 2020, 9:22 PM IST

ലണ്ടന്‍: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ സ്വന്തം റെക്കോഡ് പുതുക്കി മേഴ്‌സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണ്‍. ബ്രീട്ടിഷ്‌ ഗ്രാന്‍ഡ് പ്രീയില്‍ തന്‍റെ കരിയറിലെ ഏഴാമത്തെ ജയമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത്. സില്‍വര്‍ സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നേരത്തെ ആറ് ജയം സ്വന്തമാക്കി ഹാമില്‍ട്ടണ്‍ റെക്കോഡിട്ടിരുന്നു. ഈ റെക്കോഡാണ് ബ്രിട്ടീഷ്‌ ഡ്രൈവര്‍ പുതുക്കിയത്. 1:28:01.283 സെക്കന്‍റിലാണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്.

പോള്‍ പൊസിഷനില്‍ ഒന്നാമതായാണ് ഹാമില്‍ട്ടണ്‍ മത്സരിക്കാന്‍ ഇറങ്ങിയത്. റഡ്ബുള്ളിന്‍റെ മാക്‌സ് വെര്‍സ്റ്റാപ്പനാണ് രണ്ടാമത്.

സീസണില്‍ ഹാമില്‍ട്ടണിന്‍റെ തുടര്‍ചയായ മൂന്നാമത്തെ ജയമാണിത്. സീസണിലെ അടുത്ത റേസ് ഓഗസ്റ്റ് ഒമ്പതിന് ഇതേ സര്‍ക്യൂട്ടില്‍ നടക്കും. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ആറ് ചാമ്പ്യന്‍ഷിപ്പുകളെന്ന ഇതിഹാസ താരം മൈക്കള്‍ ഷൂമാക്കറിന്‍റെ റെക്കോഡിനൊപ്പമെത്താനാണ് ഹാമല്‍ട്ടണ്‍ ലക്ഷ്യമിടുന്നത്. ഇതിനകം അഞ്ച് ചാമ്പ്യന്‍ഷിപ്പുകള്‍ ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details