റോം:ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീയിലും ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് പോള്‍ പൊസിഷന്‍. മേഴ്‌സിഡസിന്‍റെ തന്നെ സഹതാരം ബോട്ടാസിനെ മറികടന്നാണ് ഹാമില്‍ട്ടണ്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്. മക്ലാരന്‍റെ കാര്‍ലോസ് സൈന്‍സാണ് മൂന്നാം സ്ഥാനത്ത്.
ഷുമാക്കറിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ്‍; ഇറ്റലിയിലും പോള്‍ പൊസിഷന്‍ - italian grand prix news
രണ്ട് ജയങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ 91 വിജയങ്ങള്‍ എന്ന റെക്കോഡിന് ഒപ്പമെത്താന്‍ ബ്രിട്ടീഷ് ഡൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് സാധിക്കും
സീസണില്‍ ആറാമത്തെ ജയം തേടിയാണ് ഹാമില്‍ട്ടണ്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. രണ്ട് ജയങ്ങള്‍ കൂടി സ്വന്തമാക്കിയാല്‍ ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ 91 വിജയങ്ങള്‍ എന്ന റെക്കോഡിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ് സാധിക്കും.
ഈ സീസണില്‍ കൂടി ഹാമില്‍ട്ടണ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനായാല്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ് സാധിക്കും. സീസണില്‍ നടന്ന ഏഴ് റേസുകളില്‍ അഞ്ചും സ്വന്തമാക്കിയ ഹാമില്‍ട്ടണ്‍ പോയിന്‍റ് പട്ടികയില്‍ ഏറെ മുന്നിലാണ്.