ലണ്ടന്‍: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ് തിരിച്ചടി. ഗ്രാന്‍പ്രീയുടെ എഴുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായി സില്‍വര്‍സ്റ്റോണില്‍ നടന്ന റേസില്‍ റെഡ്‌ബുള്ളിന്‍റെ മാക്‌സ് വെര്‍സ്റ്റപ്പാന് ജയം. സീസണില്‍ തുടര്‍ച്ചയായി നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഹാമില്‍ട്ടണ് വെര്‍സ്റ്റപ്പാന് പിന്നില്‍ രണ്ടാമനായി ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. മേഴ്‌സിഡസിന്‍റെ തന്നെ ബോട്ടാസാണ് മൂന്നാം സ്ഥാനത്ത്.
ഹാമില്ട്ടണ് തിരിച്ചടി, സില്‍വര്‍സ്റ്റോണില്‍ തിളങ്ങി വെര്‍സ്റ്റപ്പാന്‍ - hamilton news
സീസണില്‍ തുടര്‍ച്ചയായി നാലാം ജയം ലക്ഷ്യമിട്ട് സില്‍വര്‍ സ്റ്റോണിലെ ട്രാക്കിലിറങ്ങിയ ഹാമില്‍ട്ടണ് വെര്‍സ്റ്റപ്പാന് പിന്നില്‍ രണ്ടാമനായി ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയുടെ എഴുപതാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് മത്സരം നടന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റെഡ്ബുള്‍ സില്‍വര്‍സ്റ്റോണ്‍ റേസ് ട്രാക്കില്‍ ഒന്നാമതായി ഫിനിഷ് ചെയ്യുന്നത്. 2012ലാണ് റഡ്ബുല്‍ സില്‍വര്‍സ്റ്റോണില്‍ അവസാനമായി ജയിക്കുന്നത്. വെര്‍സ്റ്റപ്പാന്‍റെ കരിയറിലെ ഒമ്പതാമത്തെ ജയമാണിത്.
സീസണില്‍ രണ്ടാമത്തെ തവണയാണ് ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്‍ട്ടണ്‍ പരാജയപ്പെടുന്നത്. നേരത്തെ കൊവിഡ് 19നെ തുടര്‍ന്ന് വൈകി തുടങ്ങിയ സീസണില്‍ ഓസ്ട്രിയയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഹാമില്‍ട്ടണ്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന നടന്ന മൂന്ന് മത്സരങ്ങളിലും ഹാമില്‍ട്ടണ്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തു. സീസണില്‍ കിരീടം സ്വന്തമാക്കാനായാല്‍ ഹാമില്‍ട്ടണ് ഫോര്‍മുല വണ്‍ ട്രാക്കിലെ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിന് ഒപ്പമെത്താനാകും. ഓഗസ്റ്റ് 16ന് സ്‌പെയിനിലെ ബാഴ്‌സലോണയിലാണ് അടുത്ത റേസ്.