ചെറുപ്പത്തില്‍ വലിയ തോതില്‍ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. അടുത്തിടെ ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിന് ഒപ്പമെത്തിയ പശ്ചാത്തതലത്തിലാണ് ഹാമില്‍ട്ടണിന്‍റെ പ്രതികരണം. നേട്ടത്തിന് പിന്നാലെ 2021ല്‍ ഇംഗ്ലണ്ടില്‍ ഏറ്റവും അധികം സ്വാധീനമുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാകും ഹാമില്‍ട്ടണ്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
വലിയ സ്വപ്‌നം കാണണമെന്ന് ഹാമില്‍ട്ടണ്‍; വംശീയതയെ അതിജീവിച്ചു - വംശീയതയെ അതിജീവിച്ചു വാര്‍ത്ത
കുട്ടികള്‍ വലിയ സ്വപ്‌നങ്ങള്‍ കണ്ട് പഠിക്കണമെന്ന് ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍
![വലിയ സ്വപ്‌നം കാണണമെന്ന് ഹാമില്‍ട്ടണ്‍; വംശീയതയെ അതിജീവിച്ചു hamilton about dreams news racism surviver news f1 champion respond news സ്വപ്‌നങ്ങളെ കുറിച്ച് ഹാമില്‍ട്ടണ്‍ വാര്‍ത്ത വംശീയതയെ അതിജീവിച്ചു വാര്‍ത്ത ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പ്രതികരിച്ചു വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9597712-thumbnail-3x2-asdfasdf.jpg)
ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ലോകം മുഴുവന്‍ അലയടിക്കാന്‍ തുടങ്ങിയ ബ്ലാക്ക് ലൈഫ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഹാമില്‍ട്ടണ്‍ മാറിയിരുന്നു. കുട്ടികള്‍ ഒരിക്കലും സ്വപ്‌നങ്ങളെ കൈവിടരുതെന്നും സ്വപ്‌നങ്ങല്‍ യാഥാര്‍ത്ഥ്യമാക്കുന്ന കാര്യത്തില്‍ താന്‍ ജീവിക്കുന്ന ഉദാഹരണമാണെന്നും ഹാമില്‍ട്ടണ്‍ പറഞ്ഞു. വലിയ സ്വപ്‌നങ്ങള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വംശീയതയുടെ പേരില്‍ അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ തന്നെ നിരുത്സാഹപ്പെടുത്തി. അപ്പോഴും സ്വപ്‌നവുമായി മുന്നോട്ട് പോകാന്‍ സാധിച്ചു. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയാന്‍ കാരണം അന്ന് തനിക്കെതിരെ സംസാരിച്ചവര്‍ തെറ്റാണെന്ന് പറയാനാണെന്നും ഹാമില്‍ട്ടണ്‍ പറഞ്ഞു. വരുന്ന തലമുറ ഇതേ രീതി തുടരാതിരിക്കാനാണ് ഹാമില്‍ട്ടണിന്‍റെ തുറന്ന് പറച്ചില്‍.