കേരളം

kerala

ETV Bharat / sports

മേഴ്‌സിഡസുമായുള്ള കരാര്‍ പുതിക്കി ഹാമില്‍ട്ടണ്‍; 826 കോടിക്ക് രണ്ട് വര്‍ഷത്തെ കരാര്‍ - hamilton and mercedes news

2013 മുതല്‍ മേഴ്‌സിഡസിന്‍റെ ഡ്രൈവറാണ് ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ഏഴ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ ആറും ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത് മേഴ്‌സിഡസിനൊപ്പമാണ്

ഹാമില്‍ട്ടണും ഫോര്‍മുല വണ്ണും വാര്‍ത്ത  ഹാമില്‍ട്ടണും കരാറും വാര്‍ത്ത  ഹാമില്‍ട്ടണും മേഴ്‌സിഡസും വാര്‍ത്ത  hamilton and contract news  hamilton and mercedes news  hmilton and f1 news
ഹാമില്‍ട്ടണ്‍

By

Published : Jul 3, 2021, 4:00 PM IST

Updated : Jul 3, 2021, 6:49 PM IST

ആംസ്റ്റര്‍ഡാം:മേഴ്‌സിഡസുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതിക്കി ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍. 80 മില്യണ്‍ പൗണ്ടിനാണ് പുതിയ കരാര്‍. 826.79 കോടി രൂപയോളം വരും ഈ തുക. റേസ് ട്രാക്കില്‍ ചാമ്പ്യന്‍ഷിപ്പ് പട്ടം നിലനിര്‍ത്താന്‍ റെഡ്‌ബുള്‍ ഡ്രൈവര്‍ വെര്‍സ്‌തപ്പാനുമായുള്ള കടുത്ത പോരാട്ടത്തിലാണ് 36 വയസുള്ള ഹാമില്‍ട്ടണ്‍.

ആ മത്സരത്തിനിടെ മേഴ്‌സിഡസ് കരാര്‍ പുതിക്കിയത് ബ്രിട്ടീഷ് ഡ്രൈവറുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. 2013 മുതല്‍ മേഴ്‌സിഡസിന് വേണ്ടി വളയം പിടിക്കാന്‍ തുടങ്ങിയ ഹാമില്‍ട്ടണ്‍ റേസ്‌ ട്രാക്കില്‍ ഇതിനകം 98 വിജയങ്ങളും 100 പോഡിയം ഫിനിഷും അക്കൗണ്ടില്‍ ചേര്‍ത്തു. 14 വര്‍ഷമായി ഫോര്‍മുല വണ്‍ റേസ്‌ ട്രാക്കില്‍ ഹാമില്‍ട്ടണ്‍ തുടരുന്നു.

പോരാട്ടം വെര്‍സ്‌തപ്പാനുമായി

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ്‌ ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടം മറികടക്കാനുള്ള അവസരമാണ് ഹാമില്‍ട്ടണ് മുന്നിലുള്ളത്. നിലവില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. റെക്കോഡ് തകര്‍ക്കാനുള്ള മുന്നേറ്റത്തില്‍ വെര്‍സ്‌തപ്പാനാണ് കടമ്പ. സീസണില്‍ ഇതേവരെ നടന്ന റേസുകളില്‍ ബെല്‍ജിയന്‍ ഡ്രൈവര്‍ക്കാണ് മേല്‍ക്കൈ. 18 പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് വെര്‍സ്‌തപ്പാനുള്ളത്. നാല് ജയവും ഏഴ്‌ പോഡിയം ഫിനിഷുമുള്ള വെര്‍സ്‌തപ്പാന് പിന്നില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്‍ ഹാമില്‍ട്ടണ്‍. മൂന്ന് ജയങ്ങളും ആറ് പോഡിയം ഫിനിഷും മാത്രമാണ് ഹാമില്‍ട്ടണ് ഉള്ളത്.

Also Read: സാനിയയ്ക്കും ബൊപ്പണ്ണയ്ക്കുമെതിരെ കളിക്കാനായത് അഭിമാനമെന്ന് അങ്കിത

കഴിഞ്ഞ സീസണില്‍ പൂര്‍ണ ആധിപത്യത്തോടെ നടത്തിയ കുതിപ്പിന് ഒപ്പമെത്താന്‍ ഇത്തവണ ഹാമില്‍ട്ടണ് സാധിക്കുന്നില്ല. സീസണില്‍ 14-ഗ്രാന്‍ഡ് പ്രീകളാണ് ഇനി ശേഷിക്കുന്നത്. അടുത്തതായി ഓസ്‌ട്രിയന്‍ ഗ്രാന്‍ഡ് പ്രീയാണ് നടക്കാനിരിക്കുന്നത്. ഞായറാഴ്‌ചയാണ് സ്‌പില്‍ബര്‍ഗിലെ റഡ്‌ബുള്‍ റിങ്ങിലാണ് റേസ്.

Last Updated : Jul 3, 2021, 6:49 PM IST

ABOUT THE AUTHOR

...view details