ബ്രസല്‍സ്:ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണ് ജയം. സീസണില്‍ ഹാമില്‍ട്ടണിന്‍റെ അഞ്ചാമത്തെ ജയമാണിത്. 1:24:08.761സെക്കന്‍റലാണ് ഹാമല്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്. ഏഴ് റേസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഹാമില്‍ട്ടണ്‍ പരാജയപ്പെട്ടത്. ബെല്‍ജിയത്തിലെ ജയത്തോടെ ഷൂമാക്കറിന്‍റെ 91 വിജയത്തോട് ഒരു പടി കൂടി അടുത്തെത്താന്‍ ഹാമില്‍ട്ടണ് സാധിച്ചു. ഫോര്‍മുല വണ്‍ ട്രാക്കിലെ ബ്രിട്ടീഷ് ഡ്രൈവറുടെ 89ാമത്തെ വിജയമാണിത്.
വീണ്ടും ഹാമില്‍ട്ടണ്‍; ബെല്‍ജിയന്‍ ഗ്രാന്‍പ്രീയിലും ജയം - formula one news
സീസണില്‍ ഹാമില്‍ട്ടണിന്‍റെ അഞ്ചാമത്തെ ജയമാണിത്. ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീയാണ് അടുത്ത മത്സരം. റേസ് സെപ്‌റ്റംബര്‍ ആറിന് നടക്കും.
ഹാമില്ട്ടണ്
രണ്ടാം സ്ഥാനത്ത് മേഴ്‌സിഡസിന്‍റെ തന്നെ ബോട്ടാസും മൂന്നാം സ്ഥാനത്ത് റെഡ്‌ബുള്ളിന്‍റെ വെര്‍സ്‌തപ്പാനുമാണ്. മത്സരത്തിനിടെ വില്യംസിന്‍റെ ജോര്‍ജ് റസല്‍ അപകടത്തില്‍പെട്ടത് ആശങ്കയുണ്ടാക്കി. റസലിന്‍റെയും ജിയോവിനാസിയുടെയും കാറുകളാണ് അപകടത്തില്‍പെട്ടത്. ഇരുവരും ആശങ്ക ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു. സെപ്‌റ്റംബര്‍ ആറിന് ഇറ്റലിയിലാണ് അടുത്ത മത്സരം.