മോസ്‌കോ: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണെ അട്ടിമറിച്ച് മേഴ്‌സിഡസിന്‍റെ സഹഡ്രൈവര്‍ വാള്‍ട്ടേരി ബോട്ടാസിന് ജയം. സീസണില്‍ ബോട്ടാസിന്‍റെ രണ്ടാമത്തെ ജയമാണിത്. 10 സെക്കന്‍ഡ് പെനാല്‍റ്റി വിധിച്ചതാണ് ഹാമില്‍ട്ടണ് വിനയായത്. മൂന്നാമതായാണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്. സോച്ചി സര്‍ക്യൂട്ടിലെ നിയമപ്രകാരമല്ലാത്ത രണ്ട് പ്രാക്‌ടീസ് സ്റ്റാര്‍ട്ടുകളാണ് ഹാമില്‍ട്ടണ് പിഴകിട്ടാന്‍ കാരണം. ബോട്ടാസിന് പിന്നാലെ മാക്‌സ് വെര്‍സ്‌തപ്പാന്‍ രണ്ടാമതായും ഫിനിഷ് ചെയ്‌തു.
റഷ്യയില്‍ ഹാമില്‍ട്ടണ് പിഴച്ചു; ഷുമാക്കറിന് ഒപ്പമെത്താന്‍ കാത്തിരിക്കണം - hamilton fined news
റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണ്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഫോര്‍മുല വണ്‍ ഇതിഹാസത്തിന്‍റെ 91 ഗ്രാന്‍ഡ് പ്രീകളെന്ന റെക്കോഡിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ് ഇനിയും കാത്തിരിക്കണം
![റഷ്യയില്‍ ഹാമില്‍ട്ടണ് പിഴച്ചു; ഷുമാക്കറിന് ഒപ്പമെത്താന്‍ കാത്തിരിക്കണം ഹാമില്‍ട്ടണ് പിഴച്ചു വാര്‍ത്ത ബോട്ടാസിന് ജയം വാര്‍ത്ത hamilton fined news bottas win news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8961317-thumbnail-3x2-bottas.jpg)
ബോട്ടാസ്
സോച്ചിയില്‍ ജയം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഹാമില്‍ട്ടണ് ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറിന്‍റെ റെക്കോഡിന് ഒപ്പമെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഒരു പടി കൂടി കടന്നാല്‍ ഹാമില്‍ട്ടണ് ഷുമാക്കറിന്‍റെ 91 ഗ്രാന്‍ഡ് പ്രീകളെന്ന റെക്കോഡിന് ഒപ്പമെത്താം.
Last Updated : Sep 27, 2020, 8:43 PM IST