മനാമ: സീസണിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ പൊരുതി ജയിച്ച് നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ബഹ്‌റിനില്‍ അവസാന ലാപ്പില്‍ വരെ ഒപ്പത്തിനൊപ്പം പോരാടിയ സ്‌പാനിഷ് ഡ്രൈവര്‍ മാക്‌സ് വെര്‍സ്‌തപ്പാനെയും മേഴ്‌സിഡസിന്‍റെതന്നെ ബോട്ടാസിനെയും മറികടന്നാണ് ബ്രിട്ടീഷ് ഡ്രൈവര്‍ ഹാമില്‍ട്ടണിന്‍റെ ജയം. ഇരുവരും ഹാമില്‍ട്ടണ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എട്ടാം ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സീസണ്‍ ആരംഭിച്ച ഹാമില്‍ട്ടണ് മികച്ച തുടക്കമാണ് ലഭിച്ചത്.
ബഹ്‌റിനില്‍ ജയിച്ച് തുടങ്ങി ഹാമില്‍ട്ടണ്‍; മൈക്കിന് അരങ്ങേറ്റം - hamilton with record news
വെല്ലുവിളി ഉയര്‍ത്തിയ സ്‌പാനിഷ് ഡ്രൈവര്‍ മാക്‌സ് വെര്‍സ്‌തപ്പാനെയും മേഴ്‌സിഡസിന്‍റെതന്നെ ബോട്ടാസിനെയും മറികടന്നാണ് ലൂയിസ് ഹാമില്‍ട്ടണ്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തത്
ഫോര്‍മുല വണ്‍ ആരാധകര്‍ കാത്തിരുന്ന മൈക്കള്‍ ഷുമാക്കറിന്‍റെ മകന്‍ മൈക്ക് ഷുമാക്കറിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ബഹ്‌റിനില്‍ നടന്നത്. ആദ്യ ഗ്രാന്‍ഡ് പ്രീയില്‍ പതിനാറാമനായാണ് മൈക്ക് ഫിനിഷ് ചെയ്‌തത്. ഇത്തവണ ആസ്റ്റണ്‍ മാര്‍ട്ടിന് വേണ്ടി മത്സരിച്ച മുന്‍ ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ പതിനഞ്ചാമതും ഫിനിഷ് ചെയ്‌തു.
ഏപ്രില്‍ 18ന് ഇറ്റലിയിലാണ് അടുത്ത ഗ്രാന്‍ഡ് പ്രീ. സീസണില്‍ 23 ഗ്രാന്‍ഡ് പ്രീ പോരാട്ടങ്ങളാണുള്ളത്. ഡിസംബര്‍ 12ന് അബുദാബിയിലാണ് അവസാനത്തെ റേസ്.