പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ ചൈനീസ് താരത്തിനോട് തോറ്റ് പുറത്തായതിന് കാരണം വെളിപ്പെടുത്തി റൊമാനിയന്‍ താരം സിമോണ്‍ ഹാലപ്പ്. 19കാരിയായ ചൈനീസ് താരം ക്വിന്‍വെന്‍ ഷെങ്ങിനെതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെ പെട്ടന്നുണ്ടായ ഉത്‌കണ്ഠ (Panic attack) മൂലം മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം വ്യക്തമാക്കി. മത്സരത്തില്‍ ആദ്യസെറ്റ് നേടിയ ശേഷം 2-6, 6-2, 6-1 എന്ന സ്‌കോറിനാണ് സിമോണ്‍ ഹാലപ്പ് പരാജയം ഏറ്റുവാങ്ങിയത്.
ഫ്രഞ്ച് ഓപ്പണില്‍ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി സിമോണ ഹാലെപ് - ഫ്രഞ്ച് ഓപ്പണ്‍
2-6, 6-2, 6-1 എന്ന് സ്‌കോറിനാണ് ഹാലപ്പ് ക്വിന്‍വെന്‍ ഷെങ്ങിനെതിരെ പരാജയപ്പെട്ടത്
രണ്ടാം സെറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഒരു ഇടവേള എടുത്തിരുന്നു. തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഈ അവസ്ഥയെ ഏങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് റൊമാനിയന്‍ താരമായ ഹാലപ്പ് മത്സരശേഷം വ്യരക്തമാക്കി.
ശാരീരികമായി താരത്തിന് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. രണ്ട് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് ഹാലപ്പ്. 2019 ലെ വിംബിള്‍ഡണ്‍ കിരീടജേതാവായ ഹാലപ്പ് നിലവിലെ സീസണില്‍ ഇതുവരെ 20 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.