കേരളം

kerala

ETV Bharat / sports

മേസണ്‍ ഗ്രീൻവുഡിന്‍റെ ക്രൂരത; മർദനമേറ്റ് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കാമുകി - മേസണ്‍ ഗ്രീൻവുഡിനെതിരെ ആരോപണവുമായി ഹാരിയറ്റ് റോബ്‌സണ്‍

ഗ്രീൻവുഡിന്‍റെ കാമുകി ഹാരിയറ്റ് റോബ്‌സനാണ് താരത്തിൽ നിന്നേറ്റ ക്രൂര മർദനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്.

Mason Greenwoods  Greenwoods Girlfriend Accuses Footballer of Physical Violence  Harriet Robson Accuses Greenwood  Mason Greenwood embroiled in controversy  Mason Greenwood Manchester United  മേസണ്‍ ഗ്രീൻവുഡിന്‍റെ ക്രൂരത  മേസണ്‍ ഗ്രീൻവുഡിനെതിരെ ലൈംഗികാതിക്രമ പരാതി  മേസണ്‍ ഗ്രീൻവുഡിനെതിരെ ആരോപണവുമായി ഹാരിയറ്റ് റോബ്‌സണ്‍  ഗ്രീൻവുഡിനെതിരെ ഗുരുതര ആരോപണം
മേസണ്‍ ഗ്രീൻവുഡിന്‍റെ ക്രൂരത; മർദനമേറ്റ് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കാമുകി

By

Published : Jan 30, 2022, 5:46 PM IST

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ യുവതാരം മേസണ്‍ ഗ്രീൻവുഡിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി താരത്തിന്‍റെ കാമുകി ഹാരിയറ്റ് റോബ്‌സണ്‍. ഗ്രീൻവുഡിൽ നിന്ന് ക്രൂര മർദനമേറ്റതിന്‍റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് ഹാരിയറ്റ് ആരോപണം ഉന്നയിച്ചത്.

'മേസണ്‍ ഗ്രീൻവുഡ് എന്നോട് ചെയ്‌തത്' എന്ന അടിക്കുറുപ്പോടെയാണ് ഹാരിയറ്റ് ചോരയൊലിച്ച് നിൽക്കുന്ന വീഡിയോയും, മർദനമേറ്റ പാടുകളുടെ ചിത്രങ്ങളും പങ്ക്‌വെച്ചത്. മേസണ്‍ അശ്ലീല വാക്കുകൾ പ്രയോഗിക്കുന്നതിന്‍റെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നതിന്‍റെയും ഓഡിയോയും ഹാരിയറ്റ് പുറത്തു വിട്ടിട്ടുണ്ട്.

ALSO READ:ഐപിഎല്ലിൽ 15-ാം സീസണ്‍ മഹാരാഷ്‌ട്രയിലും ഗുജറാത്തിലും, 25 ശതമാനം കാണികൾക്കും പ്രവേശനം

അതേസമയം സംഭവത്തിൽ ഗ്രീൻവുഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന് കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും എന്നാണ് സൂചന. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയില്ലെങ്കിലും ഗ്രീൻവുഡിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ABOUT THE AUTHOR

...view details