ന്യൂഡല്‍ഹി: ദൈവമാണ് ബോക്‌സിങ്ങിനായി തന്നെ തെരഞ്ഞെടുത്തതെന്ന് ഒളിമ്പ്യന്‍ മേരി കോം. തന്‍റെ ബാല്യകാലത്തെ സ്ഥിതി ഇന്നത്തെതില്‍ നിന്നും തീർത്തും വ്യത്യസ്തമായിരുന്നെന്ന് മേരി കോം പറഞ്ഞു. ആണ്‍കുട്ടികൾ മാത്രമാണ് അന്ന് തന്‍റെ ഗ്രാമത്തില്‍ മൈതാനങ്ങളില്‍ കളിച്ചിരുന്നത്. എന്നാല്‍ ഗ്രാമത്തിലെ ആൺകുട്ടികളുമായി കളിക്കുന്നത് തനിക്ക് ഇഷ്‌ടമായിരുന്നു. പെൺകുട്ടികൾ ഒരിക്കലും കളിക്കാത്തതിനാല്‍ ആണ്‍കുട്ടികൾക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചു. എല്ലായ്‌പ്പോഴും കായിക രംഗത്തോട് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അതിലൂടെ ലഭിച്ചേക്കാവുന്ന നേട്ടങ്ങളെ കുറിച്ച് എനിക്ക് ബോധ്യമില്ലായിരുന്നെന്നും മേരി കോം പറഞ്ഞു.
ബോക്‌സിങ്ങിനായി തന്നെ തെരഞ്ഞെടുത്തത് ദൈവം: മേരി കോം - mary kom news
മണിപ്പൂരിലെ ഗ്രാമത്തിലെ ബാല്യകാലത്ത് പെണ്‍ കുട്ടികൾ പുറത്തിറങ്ങുന്ന പതിവില്ലാത്തതിനാല്‍ ആണ്‍ കുട്ടികളായിരുന്നു കളിക്കൂട്ടുകാരെന്നും മേരി കോം
കായിക രംഗത്തേക്ക് തന്നെ തന്നെ എത്തിച്ചത് ദൈവമാണ്. ജീവിതം ഈ മേഖലയിലേക്ക് എത്തിച്ചേരാന്‍ മറ്റൊരു കാരണവും കണ്ടെത്താനായിട്ടില്ല. അതിനാൽ ഞാൻ ഇതുപോലൊരു കരിയർ ഉണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. സാവധാനം കായിക മേഖലയുടെ പ്രയോജനങ്ങൾ മനസിലാക്കാൻ ആരംഭിച്ചു. മികച്ച പ്രകടനം കാഴ്‌ചവെച്ചാല്‍ തൊഴിലവസരങ്ങൾ തേടിയെത്തും. അതിലൂടെ ജീവിതത്തിലും മികവ് പുലർത്താന്‍ സാധിക്കുമെന്നും മേരി കോം കൂട്ടിച്ചേർത്തു.
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വർണം അടക്കം എട്ട് മെഡലുകളാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയും മെഡലുകൾ സ്വന്തമാക്കുന്ന ഏക ബോക്‌സർ കൂടിയാണ് അവർ. മണിപ്പൂർ സ്വദേശിയായ മേരി കോം 2000-ത്തിലാണ് ബോക്‌സിങ്ങില്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ അവർ രാജ്യത്തിനായി വെങ്കലം സ്വന്തമാക്കി. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന, അർജുന, പത്മ ഭൂഷണ്‍ തുടങ്ങിയ അവർഡുകൾ നല്‍കി രാജ്യം അവരെ ആദരിച്ചു.