റോം: ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോർജിയോ ചെല്ലിനി രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുന്നു. ജൂൺ 1ന് അർജന്‍റീനയ്ക്കെതിരെയുള്ള മത്സരം ഇറ്റാലിയന്‍ ജഴ്‌സിയിൽ തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് ശേഷം വിടപറയുമെന്ന് 37കാരനായ പ്രതിരോധതാരം പറഞ്ഞു.
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും തമ്മിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ‘ഫൈനലിസ്‌മ’ എന്നു പേരിട്ട മത്സരം. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാകാത്തതാണ് ചെല്ലിനി വിടവാങ്ങൽ മത്സരമായി ഇതു തെരഞ്ഞെടുത്തത്.