കേരളം

kerala

ETV Bharat / sports

ജർമന്‍ ഓപ്പൺ: സെമിയിലേക്ക് കുതിച്ച് ലക്ഷ്യ സെൻ - എച്ച് എസ് പ്രണോയിയെ കീഴടക്കി ലക്ഷ്യ സെൻ

ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെയാണ് ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്

GERMAN OPEN 2022  GERMAN OPEN LAKSHYA SEN ENTER SEMIS  GERMAN OPEN BADMINTON  ജർമന്‍ ഓപ്പൺ 2022  ലക്ഷ്യ സെൻ സെമിയിൽ  സെമിയിലേക്ക് കുതിച്ച് ലക്ഷ്യ സെൻ  എച്ച് എസ് പ്രണോയിയെ കീഴടക്കി ലക്ഷ്യ സെൻ  LAKSHYA SEN BEAT HS PRANNOY
ജർമന്‍ ഓപ്പൺ: സെമിയിലേക്ക് കുതിച്ച് ലക്ഷ്യ സെൻ

By

Published : Mar 12, 2022, 9:59 AM IST

ബർലിൻ: ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയിൽ പ്രവേശിച്ച് ഇന്ത്യൻ താരം ലക്ഷ്യ സെൻ. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ലക്ഷ്യയുടെ സെമി പ്രവേശനം. സ്കോർ: 21-15, 21-16.

വെറും 39 മിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തിൽ പ്രണോയിയെ ഒരുഘട്ടത്തിലും സെൻ മുന്നേറാൻ അനുവദിച്ചില്ല. സെമിയിൽ ഒന്നാം സീഡായ ഡെൻമാർക്കിന്‍റെ വിക്‌ടർ അക്‌സൽസെനാണ് ലക്ഷ്യ സെന്നിന്‍റെ എതിരാളി.

ALSO READ:രാജസ്ഥാൻ റോയൽസിന് കരുത്തേകാൻ യോർക്കർ കിങ്; ലസിത് മലിംഗ ഫാസ്റ്റ് ബോളിങ് പരിശീലകൻ

മറ്റൊരു ക്വാർട്ടറിൽ ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത് തോൽവിയോടെ പുറത്തായി. ഡാനിഷ്‌ താരം വിക്‌ടർ അക്‌സൽസെനാണ് ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തത്. സ്കോർ: 21-10, 23-21.

ABOUT THE AUTHOR

...view details