മാഡ്രിഡ്:പോപ് ഗായിക ഷാക്കിറയും പങ്കാളിയായ സ്പാനിഷ് ഫുട്ബോളർ ജെറാർഡ് പീക്വെയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. 12 വർഷമായി ഒന്നിച്ചു കഴിയുന്ന ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകൾ വീണതായി കാറ്റലോനിയൻ ദിനപത്രമായ ‘എൽ പിരിയോഡിക്കോ’ റിപ്പോർട്ട് ചെയ്തു.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഇരുവരും ഇതുവരെ വിവാഹിതരായിട്ടില്ല. ഷാക്കിറയ്ക്കും മക്കളായ മിലാൻ, സാഷ എന്നിവര്‍ക്കൊപ്പം കഴിഞ്ഞിരുന്നുന്ന വീട്ടില്‍ നിന്നും ബാഴ്‌സലോണയിലേക്ക് പീക്വെ താമസം മാറ്റിയതായി റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു സ്ത്രീയുമായി പീക്വെയ്ക്കുള്ള ബന്ധം ഷാക്കിറ ‘പിടികൂടിയതാണ്’ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.