കേരളം

kerala

ETV Bharat / sports

പെങ്ങിന് എന്ത് സംഭവിച്ചുവെന്ന സത്യം അറിയാന്‍ പോകുന്നില്ലെന്ന് മുഗുരുസ

മെല്‍ബണില്‍ പെങ് ആന്‍ഡ് ചൈനയുടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഗുരുസ

Garbine Muguruza Fears Real Truth About Peng Shuai May Never Be Known  Garbine Muguruza on Peng Shuai missing case  പെങ് ഷുവായിയുടെ തിരോധാനത്തില്‍ പ്രതികരണവുമായി ഗാര്‍ബൈന്‍ മുഗുരുസ
പെങ്ങിന് എന്ത് സംഭവിച്ചുവെന്ന സത്യം അറിയാന്‍ പോകുന്നില്ലെന്ന് മുഗുരുസ

By

Published : Jan 15, 2022, 1:52 PM IST

മെല്‍ബണ്‍ : ചൈനീസ് ടെന്നിസ് താരം പെങ് ഷുവായിക്ക് എന്താണ് സംഭവിച്ചതെന്ന സത്യം പുറത്തുവരാന്‍ പോകുന്നില്ലെന്ന് ലോക മൂന്നാം നമ്പര്‍ താരം ഗാര്‍ബൈന്‍ മുഗുരുസ. മെല്‍ബണില്‍ പെങ് ആന്‍ഡ് ചൈനയുടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഗുരുസ.

" നമ്മൾ ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ പോകുന്നുണ്ടോ? എനിക്കറിയില്ല, ഇത് കൈകാര്യം ചെയ്യുന്നത് സങ്കീർണമായ ഒരു രാജ്യമാണെന്നാണ് ഞാൻ കരുതുന്നുത്" ബീജിങ്ങിൽ അടുത്ത മാസം വിന്‍റർ ഒളിമ്പിക്‌സിന് നടക്കാനിരിക്കെയാണ് മുഗുരുസയുടെ പ്രതികരണം.

മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണം ഉന്നയച്ചതിന് പിന്നാലെ പെങ്ങിനെ കാണാതായിരുന്നു. കഴിഞ്ഞ നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്‌ബോയിലൂടെയാണ് സാങ് ഗാവൊലിക്കെതിരെ പെങ് ലൈംഗിക ആരോപണം ഉന്നയിച്ചത്.

താരത്തിന്‍റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്നും പോസ്‌റ്റ് ചെയ്‌ത കുറിപ്പ് വളരെ വേഗത്തില്‍ അപ്രത്യക്ഷമായി.

also read:ജോക്കോവിച്ചുണ്ടായാലും ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പൺ മികച്ചതായിരിക്കും : റാഫേൽ നദാൽ

പെങ്ങിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് കായിക ലോകം ചൈനക്കെതിരെ തിരിഞ്ഞിരുന്നു. ഇതിനിടെ പെങ് ഷുവായിയുടെ ചില വീഡിയോകള്‍ പുറത്ത് വന്നെങ്കിലും ആശങ്കകള്‍ ലഘൂകരിക്കാന്‍ പര്യാപ്തമല്ലെന്ന് വനിത ടെന്നിസ് അസോസിയേഷന്‍ ചെയര്‍മാന്‍ സ്‌റ്റീവ് സൈമണ്‍ വ്യക്തമാക്കിയിരുന്നു.

ഇതിന്‍റെ ഭാഗമായി ചൈനയില്‍ നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്‍റുകളും ഡബ്ല്യുടിഎ റദ്ദാക്കുകയും ചെയ്‌തു.

''സംഭവത്തിന്‍റെ യഥാർഥ സത്യം കണ്ടെത്താനും, പെങ്ങിന് സ്വതന്ത്രമായി സംസാരിക്കാനും കഴിയുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതുന്നതായും'' മുഗുരുസ പറഞ്ഞു. സംഭവത്തില്‍ ഡബ്ല്യുടിഎയുടെ നിലപാടിനെയും താരം അഭിനന്ദിച്ചു.

ABOUT THE AUTHOR

...view details