ബാഴ്‌സലോണ:സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ സ്ട്രൈക്കര്‍ പിയറി എമറിക് ഔബമെയാങ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ക്ലബ് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഗാബോൺ താരം അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അവസാനിപ്പിച്ചത്. ഗാബോൺ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
13 വർഷമായുള്ള തന്‍റെ അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് ക്യാപ്റ്റന്‍ കൂടിയായ ഔബമെയാങ്ങിന്‍റെ കത്ത് ലഭിച്ചതായി ഫെഡറേഷൻ അറിയിച്ചു. ഗാബോണിനായി 2009ലാണ് ഔബമെയാങ് അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. 72 മത്സരങ്ങളില്‍ നിന്നും 30 ഗോളുകള്‍ അടിച്ച് കൂട്ടിയ 32കാരനായ താരം രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ കൂടിയാണ് ഔബമെയാങ്.