ലോക റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ ടേബിൾ ടെന്നീസ് താരം ജി സത്യൻ. ടേബിൾ ടെന്നീസിലെ 25-ാം റാങ്കിനുള്ളിൽ വരുന്ന ആദ്യ ഇന്ത്യക്കാരനാണ് സത്യൻ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്നതാണ് താരത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഈ മാസം നടന്ന ഏഷ്യാ കപ്പില്‍ ആറാം സ്ഥാനത്തെത്തിയതാണ് റാങ്കില്‍ മുന്നേറ്റമുണ്ടാകാന്‍ ജി സത്യനെ സഹായിച്ചത്.
ലോക റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇന്ത്യൻ ടേബിള്‍ ടെന്നീസ് താരം ജി സത്യൻ - ജി സത്യൻ
ഏഷ്യാ കപ്പില്‍ ആറാം സ്ഥാനത്തെത്തിയതാണ് റാങ്കില്‍ മുന്നേറ്റമുണ്ടാകാന്‍ ജി സത്യനെ സഹായിച്ചത്.
ഏഷ്യാ കപ്പിലെ പ്രകടനത്തോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടേബിൾ ടെന്നീസ് ലോകകപ്പിലേക്ക് യോഗ്യത നേടാനും താരത്തിന് സാധിച്ചു. റാങ്കിങ്ങില്‍ പുതിയ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സത്യന്‍ പറഞ്ഞു. 2019 അവസാനിക്കുമ്പോഴേക്കും ആദ്യ 15-ല്‍ എത്തുകയെന്നതാണ് ലക്ഷ്യം. പരിശീലകന്‍ എസ് രാമന്‍റെ പിന്തുണയും സഹായവുമാണ് തന്നെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാൻ സഹായിച്ചതെന്ന് സത്യന്‍ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ വനിതാ താരം മാനിക ബത്ര 59-ാം സ്ഥാനത്തേക്കും ശരത് കമല്‍ 46-ാം റാങ്കിലേക്കും വീണു.ഹംഗറിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.