കേരളം

kerala

By

Published : Apr 6, 2022, 10:54 PM IST

ETV Bharat / sports

എതിരാളിയുടെ കരണത്തടിച്ച സംഭവം : മാപ്പ് പറഞ്ഞ് ഫ്രാന്‍സിന്‍റെ കൗമാര ടെന്നിസ് താരം

ഘാനയിൽ തിങ്കളാഴ്‌ച നടന്ന ഐടിഎഫ് ജൂനിയേഴ്‌സ് ടൂർണമെന്‍റിനിടെയായിരുന്നു വിവാദ സംഭവം

French Tennis Player apologise For Slap Of Rival  Tennis Player apologise for Slaping opponent  Michael Kouame slapped Raphael Nii Ankrah  മൈക്കല്‍ കൗമ  എതിരാളിയുടെ കരണത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫ്രാന്‍സിന്‍റെ കൗമാര ടെന്നിസ് താരം മൈക്കല്‍ കൗമ
എതിരാളിയുടെ കരണത്തടിച്ച സംഭവം: മാപ്പ് പറഞ്ഞ് ഫ്രാന്‍സിന്‍റെ കൗമാര ടെന്നിസ് താരം

പാരീസ് : കളിയില്‍ തോറ്റതിന് പിന്നാലെ എതിരാളിയുടെ കരണത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫ്രാന്‍സിന്‍റെ കൗമാര ടെന്നിസ് താരം മൈക്കല്‍ കൗമ. അങ്ങേയറ്റം നിരാശാജനകവും ബുദ്ധിമുട്ടുള്ളതുമായ ഒരു മത്സരത്തിന് ശേഷം പ്രാദേശിക കളിക്കാരനെ പിന്തുണച്ച കാണികൾ തന്നെ അപമാനിച്ചതായും 15കാരനായ കൗമ പറഞ്ഞു.

"എന്‍റെ പ്രവൃത്തികളിൽ ഞാൻ ആത്മാർഥമായി ഖേദിക്കുന്നു. മത്സരത്തിനിടെ, കാണികളില്‍ പലരും എന്നെ നിരന്തരം അസഭ്യം പറഞ്ഞു, അമ്മയ്‌ക്കെതിരെയുള്ള അധിക്ഷേപങ്ങൾ ഉൾപ്പടെ, പക്ഷേ അതെന്‍റെ പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ല" കൗമ പറഞ്ഞു. തനിക്കെതിരെ ഉണ്ടാവാനിടയുള്ള ഇന്‍റർനാഷണൽ ടെന്നിസ് ഫെഡറേഷന്‍റെ (ഐടിഎഫ്) എല്ലാ നടപടികളും അംഗീകരിക്കുന്നതായും താരം വ്യക്തമാക്കി.

ഘാനയിൽ തിങ്കളാഴ്‌ച നടന്ന ഐടിഎഫ് ജൂനിയേഴ്‌സ് ടൂർണമെന്‍റിനിടെയാണ് വിവാദ സംഭവം നടന്നത്. ഘാനയുടെ റാഫേല്‍ നി അങ്കാരയായിരുന്നു കൗമക്കെതിരെ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ 6-2, 6-7, 7-6 എന്ന സ്‌കോറിനായിരുന്നു ഫ്രാന്‍സ് താരത്തിന്‍റെ തോല്‍വി.

also read: കൂമാൻ വീണ്ടും പരിശീലക സ്ഥാനത്തേക്ക് ; തിരിച്ചെത്തുക ഡച്ച് ടീമിന്‍റെ ചുമതലയില്‍

മത്സരത്തിന് ശേഷം പരസ്പരം ഹസ്‌തദാനം നടത്തിയെങ്കിലും അതിനിടെ കൗമ എതിരാളിയായ അങ്കാരയുടെ മുഖത്തടിക്കുകയായിരുന്നു. കാണികളിലൊരാള്‍ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തു.

For All Latest Updates

ABOUT THE AUTHOR

...view details