പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ജപ്പാന്‍റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്കയ്ക്ക് വിജയത്തുടക്കം. റൊമാനിയയുടെ 63-ാം റാങ്കുകാരി പാട്രിക്ക മരിയ ടിഗിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 7-6 (4).
ഫ്രഞ്ച് ഓപ്പണ്‍: നവോമി ഒസാക്കയ്ക്ക് വിജയത്തുടക്കം - നവോമി ഒസാക്ക
റൊമാനിയയുടെ 63-ാം റാങ്കുകാരി പാട്രിക്ക മരിയ ടിഗിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്.
ഫ്രഞ്ച് ഓപ്പണ്‍: നവോമി ഒസാക്കയ്ക്ക് വിജയത്തുടക്കം
also read:കരിയറിലെ സുപ്രധാന നേട്ടം; ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് പിന്നാലെ തിയാഗോ സിൽവ
ഒരു മണിക്കൂര്‍ നാല്‍പ്പത്തിയേഴ് മിനുട്ട് നീണ്ടു നിന്ന മത്സരത്തിലുടനീളം റൊമാനിയന്‍ താരത്തിനെതിരെ ആധിപത്യം പുലര്‍ത്താന്‍ ഒസാക്കയ്ക്ക് കഴിഞ്ഞിരുന്നു. മറ്റൊരു റൊമാനിയന്‍ താരം അന ബോഗ്ഡനെയാണ് നവോമി അടുത്ത മത്സരത്തില്‍ നേരിടുക. ഗ്രാൻഡ് സ്ലാമിൽ താരത്തിന്‍റെ തുടർച്ചയായ 15 വിജയം കൂടിയാണിത്.