പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസ് കിരീടം ജപ്പാന്‍റെ എന ഷിബഹാര- നെതര്‍ലന്‍ഡിന്‍റെ വെസ്ലി കൂൾഹോഫ് ജോഡിക്ക്. കലാശപ്പോരില്‍ നോര്‍വേയുടെ ഐക്കേരി- ബെല്‍ജിയത്തിന്‍റെ ജോറൻ വ്ലീഗന്‍ സഖ്യത്തെയാണ് എന- വെസ്ലി ജോഡി കീഴടക്കിയത്.
ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ജപ്പാന്‍-ഡച്ച് ജോഡി മത്സരം പിടിച്ചത്. ആദ്യസെറ്റില്‍ പൊരുതിയ നോര്‍വേ-ബെല്‍ജിയം താരങ്ങള്‍ രണ്ടാം സെറ്റില്‍ അനായാസം കീഴടങ്ങി. സ്‌കോര്‍: 7-6 (5),6-2.ഡബിൾസിൽ ലോക എട്ടാം നമ്പറായ ഷിബഹാരയുടെ ആദ്യ പ്രധാന കിരീടമാണിത്.