പാരിസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ 2022 ബാഡ്‌മിന്‍റൺ ടൂർണമെന്‍റ് പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. പാരിസില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് തായ്‌പേയുടെ ലു ചിംഗ് യാവോ-യാങ് പോ ഹാൻ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സാത്വിക്-ചിരാഗ് സഖ്യത്തിന്‍റെ മൂന്നാമത്തെ വേൾഡ് ടൂർ കിരീടമാണിത്, ഇന്ത്യൻ ജോഡി നേരത്തെ ഈ വർഷം ഇന്ത്യൻ ഓപ്പണിലും കോമൺവെൽത്ത് ഗെയിസിലും തോമസ് കപ്പിലും കിരീടം നേടിയിരുന്നു.
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ പുരുഷ ഡബിള്‍സ് ചാമ്പ്യന്മാരായി ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം - വിക്രം സിങ്
1983-ൽ പാർതോ ഗാംഗുലിയുടെയും വിക്രം സിങ്ങിന്‍റെയും വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡി ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണ്‍ കിരീടം നേടുന്നത്.
മത്സരത്തില്‍ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു സാത്വിക്-ചിരാഗ് സഖ്യത്തിന്‍റെ ജയം. ഒന്നാം സെറ്റ് 21-13ന് അനായാസം ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ചൈനീസ് തായ്‌പേയ് സഖ്യം ശക്തമായി പോരാടിയെങ്കിലും ചിരാഗും-സാത്വികും ചേര്‍ന്ന് 21-19ന് ജയം സ്വന്തമാക്കുകയായിരുന്നു.
1983-ൽ പാർതോ ഗാംഗുലിയുടെയും വിക്രം സിങ്ങിന്‍റെയും വിജയത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡി ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റൺ കിരീടം നേടുന്നത്. സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ ചോയ് സോൾ ഗ്യു-കിം വോൻ ഹോ സഖ്യത്തെ 21-18, 21-14 എന്ന സ്‌കോറിന് തോൽപ്പിച്ചായിരുന്നു ഇരുവരും ഫൈനലിലേക്ക് മുന്നേറിയത്.