പാരിസ് : ഫ്രഞ്ച് ഓപ്പണില്‍ തന്‍റെ രണ്ടാമത്തെ കിരീടമാണ് ലോക ഒന്നാം നമ്പര്‍ വനിത താരമായ ഇഗ സ്വിറ്റെക് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെയാണ് പോളണ്ടുകാരിയായ ഇഗ തോല്‍പ്പിച്ചത്. മത്സരത്തില്‍ പോളണ്ടിന്‍റെ സ്റ്റാര്‍ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പിന്തുണ തന്നെ അതിശയിപ്പിച്ചതായി താരം പറഞ്ഞു.
'ലെവൻഡോവ്‌സ്‌കി സ്റ്റാന്‍ഡിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിയാതിരുന്നത് നന്നായെന്ന് തോന്നുന്നു. അല്ലെങ്കില്‍ അതെന്‍റെ സമ്മര്‍ദം കൂട്ടിയേനെ. അദ്ദേഹം വന്നതില്‍ ഒരുപാട് സന്തോഷം. അദ്ദേഹം വലിയ ടെന്നിസ് ആരാധകനാണോ എന്നറിയില്ല.
അദ്ദേഹം ഞങ്ങളുടെ രാജ്യത്തെ മികച്ച കായിക താരങ്ങളിലൊരാളാണ്. എന്നെ കാണാൻ വന്നതാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്'- ഇഗ പറഞ്ഞു. വിജയം ഗ്യാലറിയിലെ തന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാനെത്തിയപ്പോഴാണ് ലെവൻഡോവ്‌സ്‌കിയെ ഇഗ കാണുന്നത്.