പാരിസ്: യുവേഫ നേഷന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സ് ആദ്യ മത്സരത്തിന് ഇന്നിറങ്ങും. വെളളിയാഴ്‌ച രാത്രി 12.15ന് നടക്കുന്ന മത്സരത്തില്‍ ഡെന്മാര്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ഏതിരാളികള്‍. ഇരു ടീമുകളും ഇതിനോടകം തന്നെ 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
2020-2021 നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. മറുവശത്ത് കഴിഞ്ഞ ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഡെന്മാര്‍ക്ക് പുറത്തായിരുന്നു. ഇപ്രാവശ്യം മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാകും ഡെന്മാര്‍ക്ക് പന്ത് തട്ടുക.
മികച്ച പ്രതിരോധ നിരയും, മുന്നേറ്റ നിരയുമായിട്ടാകും ഫ്രാന്‍സ് മത്സരത്തിനിറങ്ങുക. മധ്യ നിരയില്‍ പരിക്കിനെ തുടര്‍ന്ന് ടീമിലില്ലാത്ത പോള്‍ പോഗ്‌ബ ഫ്രാന്‍സ് നിരയിലുണ്ടാകില്ല. അന്‍റോണിയോ ഗ്രിസ്‌മാന്‍, എംബാപ്പെ, കരിം ബെന്‍സിമ എന്നിവരുള്‍പ്പെട്ട മുന്നേറ്റ നിര എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ്.