ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലും കൊവിഡ് 19. റേസിങ്ങ് പോയിന്‍റിന്‍റെ മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസിനാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രാന്‍ഡ് പ്രീയുടെ ഭാഗമായ ഡ്രൈവര്‍ക്ക് ആദ്യമായാണ് കൊവിഡ് ബാധിക്കുന്നത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മെക്‌സിക്കന്‍ ഡ്രൈവര്‍ക്ക് ഓഗസ്റ്റ് രണ്ടാം തീയ്യതി നടക്കാനിരിക്കുന്ന ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ പങ്കെടുക്കാനാകില്ല.
ഫോര്‍മുല വണ്‍; മെക്‌സിക്കന്‍ ഡ്രൈവര്‍ക്ക് കൊവിഡ് - formula one news
മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസിനാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രാന്‍ഡ് പ്രീയുടെ ഭാഗമായ ഡ്രൈവര്‍ക്ക് ആദ്യമായാണ് കൊവിഡ് ബാധിക്കുന്നത്.
സെര്‍ജിയോ പെരസ്
കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പെരസ് സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. സെര്‍ജിയോയുമായി ബന്ധപ്പെട്ടവരെയെല്ലാം ക്വാറന്‍റൈനിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് 19നെ തുടര്‍ന്ന് ഓസ്‌ട്രിയയില്‍ പുനരാരംഭിച്ച ഫോര്‍മുല വണ്ണില്‍ ഇതേവരെ മൂന്ന് റേസുകളാണ് നടന്നത്.