കേരളം

kerala

ETV Bharat / sports

ഫോർമുല വൺ: മൊണാക്കോ ജിപിയിലും ഹാമില്‍ട്ടന്‍ - ലൂയിസ് ഹാമില്‍ട്ടന്‍

സഹതാരം വള്‍ട്ടേരി ബോത്താസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിൽട്ടന്‍റെ നേട്ടം.

ലൂയിസ് ഹാമില്‍ട്ടന്‍

By

Published : May 26, 2019, 2:12 PM IST

മൊണാക്കോ: ഫോര്‍മുല വണ്‍ കിരീട പോരാട്ടത്തില്‍ ഹാട്രിക്ക് കിരീടത്തിലേക്ക് കുതിച്ച് ലൂയിസ് ഹാമില്‍ട്ടന്‍. മൊണാക്കോ ഗ്രാന്‍റ് പ്രിക്സിൽ മെഴ്സിഡസിന്‍റെ സൂപ്പര്‍ ഡ്രൈവര്‍ ഹാമില്‍ട്ടൻ പോള്‍ പൊസിഷന്‍ സ്വന്തമാക്കി. സഹതാരം വള്‍ട്ടേരി ബോത്താസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിൽട്ടന്‍റെ നേട്ടം. 1.10.166 സമയം കുറിച്ച് ഹാമില്‍ട്ടന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ. 1.10.252 സമയമെടുത്താണ് ബോത്താസ് രണ്ടാം സ്ഥാനത്തെത്തിയത്.

റെഡ് ബുള്ളിന്‍റെ മാക്സ് വെസ്തപ്പാന്‍ (1.10.641) മൂന്നാം സ്ഥാനത്തെത്തി. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ (1.10.947) നാലാം സ്ഥാനത്തും മത്സരം പൂർത്തിയാക്കി. വില്യംസിന്‍റെ റോബർട്ട് കുബീക്ക, ജോർജ് റസല്‍, ഫെരാരിയുടെ ചാൾസ് ലിക്ലര്‍ക്ക് എന്നിവര്‍ക്ക് യോഗ്യത നേടാനായില്ല. ഈ സീസണിൽ അഞ്ച് ജിപികൾ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് ജയത്തോടെ 112 പോയിന്‍റുമായി ഹാമില്‍ട്ടനാണ് കിരീട പോരാട്ടത്തില്‍ ഒന്നാമത്. 105 പോയിന്‍റുള്ള ബോത്താസാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മാക്സ് വെസ്തപ്പാന് 66 പോയിന്‍റ് മാത്രമാണുള്ളത്. 64 പോയിന്‍റുമായി വെറ്റല്‍ നാലാം സ്ഥാനത്താണ്. 172 പോയിന്‍റുമായി മെഴ്സിഡസ് ടീം പോയിന്‍റില്‍ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഫെരാറിക്ക് 121 പോയിന്‍റാണുള്ളത്. അവസാന രണ്ട് സീസണിലും കിരീടം നേടിയ ഹാമില്‍ട്ടന് ഈ സീസണും ജയിക്കാനായാൽ ഹാട്രിക് കിരീട നേട്ടവും ആറാം കിരീടവും സ്വന്തമാക്കാം.

ABOUT THE AUTHOR

...view details