ലണ്ടന്‍: യുക്രൈന്‍ പ്രതിസന്ധിക്കിടയിൽ റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് പ്രൊമോട്ടറുമായുള്ള കരാർ അവസാനിപ്പിച്ചതായി ഫോർമുല വണ്‍ (എഫ് വണ്‍) വ്യാഴാഴ്ച പ്രഖ്യാപിച്ചു. യുക്രൈനെതിരായ സൈനിക നടപടിയെത്തുടർന്ന് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി), ഫിഫ, യുവേഫ എന്നിവയുൾപ്പെടെ നിരവധി കായിക ഭരണ സമിതികൾ റഷ്യൻ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
"റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് പ്രൊമോട്ടറുമായുള്ള കരാർ അവസാനിപ്പിച്ചതായി ഫോർമുല വണ്ണിന് സ്ഥിരീകരിക്കാൻ കഴിയും. ഭാവിയിൽ റഷ്യയ്ക്ക് ഇനി റേസിങ് മത്സരങ്ങളുണ്ടാവില്ല എന്നാണ് ഇതിനർത്ഥം" എഫ് വണ്‍ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ
നേരത്തെ റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് റദ്ദാക്കിയതായും ഫോര്‍മുലവണ്‍ അറിയിച്ചിരുന്നു. അതേസമയം ഈ വര്‍ഷം നടക്കാനിരിക്കുന്ന വിന്‍റര്‍ പാരാലിമ്പിക്‌സില്‍ റഷ്യന്‍, ബെലാറസ് താരങ്ങള്‍ക്ക് ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മിറ്റി (ഐപിസി) വിലക്കേര്‍പ്പെടുത്തി.