ന്യൂഡല്‍ഹി:ബോക്‌സര്‍ മേരി കോമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതായി ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരം ബാലാ ദേവി. യൂറോപ്പ്യന്‍ ഫുട്‌ബോള്‍ ലീഗിന്‍റെ ഭാഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ബാലാ ദേവി. താഴെ തട്ടില്‍ നിന്നും ലോക കായിക രംഗത്തിന്‍റെ ഉയരങ്ങളിലേക്ക് എത്തിയ താരമാണ് മേരി കോമെന്ന് അവര്‍ പറഞ്ഞു.
മേരി കോം എന്നും പ്രചോദനമെന്ന് ഫുട്‌ബോള്‍ താരം ബാലാദേവി - baladevi about mary kom news
യൂറോപ്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ബൂട്ടണിഞ്ഞ ആദ്യ ഇന്ത്യന്‍ താരമാണ് ബാലാ ദേവി. സ്‌കോട്ടിഷ് ലീഗിലെ റേഞ്ചേഴ്‌സിന് വേണ്ടിയാണ് ബാലാ ദേവി കളിക്കുന്നത്
![മേരി കോം എന്നും പ്രചോദനമെന്ന് ഫുട്‌ബോള്‍ താരം ബാലാദേവി മേരി കോമിനെ കുറിച്ച് ബാലാദേവി വാര്‍ത്ത ബാലാദേവിയും കായിക രംഗവും വാര്‍ത്ത baladevi about mary kom news baladevi and sports news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9858106-thumbnail-3x2-asfasdf.jpg)
കഠിനാധ്വാനത്തിലൂടെ അവര്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്തു. അമ്മയായ ശേഷവും അവര്‍ ആ പതിവ് തുടര്‍ന്നു. എല്ലാവരുടെയും പിന്തുണയുണ്ടെങ്കില്‍ സമാന രീതിയില്‍ മറ്റ് വനിതാ കായിക താരങ്ങള്‍ക്കും വലിയ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ സാധിക്കുമെന്നും ബാലാ ദേവി കൂട്ടിച്ചേര്‍ത്തു.
ഇടിക്കൂട്ടിലെ മികവിലൂടെ ആറ് തവണ ലോക ചാമ്പ്യനായിട്ടുണ്ട് മേരി കോം. കൂടാതെ ഒളിമ്പിക് വെങ്കല മെഡലും സ്വന്തമാക്കി. സ്‌കോട്ടിഷ് വനിതാ ഫുട്‌ബോള്‍ ലീഗില്‍ റേഞ്ചര്‍ എഫ്‌സിക്ക് വേണ്ടിയാണ് ബാലാ ദേവി കളിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 18 മാസത്തെ കരാറാണ് ക്ലബുമായി ഉണ്ടാക്കിയിരിക്കുന്നത്.