കേരളം

kerala

ETV Bharat / sports

Football Transfers | ഹാവര്‍ട്‌സ് 'എത്തി', ഡെക്ലാന്‍ റീസ് 'എത്തിയേക്കും'; പണം വാരിയെറിഞ്ഞ് ആഴ്‌സണല്‍ - ചെല്‍സി

ജര്‍മ്മന്‍ താരം കായ് ഹാവര്‍ട്‌സിനെ സ്വന്തമാക്കി ആഴ്‌സണല്‍. ചെല്‍സി താരത്തിനായി ആഴ്‌സണല്‍ മുടക്കിയത് 65 മില്ല്യണ്‍ പൗണ്ട്.

Football Transfers  Kai Havertz  Arsenal Sign Kai Havertz  Arsenal  Chelsea  Declan Rice  ആഴ്‌സണല്‍  ആഴ്‌സണല്‍ ട്രാന്‍സ്‌ഫര്‍  കായ് ഹാവര്‍ട്‌സ്  ഡെക്ലാന്‍ റീസ്  ചെല്‍സി  വെസ്റ്റ്‌ഹാം
Kai Havertz

By

Published : Jun 29, 2023, 11:54 AM IST

ലണ്ടന്‍:ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ജര്‍മ്മന്‍ താരം കായ് ഹാവര്‍ട്‌സിനെ (Kai Havertz) കൂടാരത്തിലെത്തിച്ച് ഇംഗ്ലീഷ് ക്ലബ് ആഴ്‌സണല്‍ (Arsenal). പുതിയ ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ നിന്നും പീരങ്കിപ്പട സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ഹാവര്‍ട്‌സ്. ചെല്‍സി താരമായിരുന്ന ഹാവര്‍ട്‌സിനെ 65 മില്ല്യണ്‍ പൗണ്ടിനാണ് (ഏകദേശം 673 കോടി) ആഴ്‌സണല്‍ സ്വന്തമാക്കിയത്.

ഹാവര്‍ട്‌സിനായി സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് (Real Madrid), ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് (Bayern Munchen) എന്നീ ടീമുകളും നേരത്തെ രംഗത്തുണ്ടായിരുന്നു. ഇവരുയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്നാണ് ജര്‍മ്മന്‍ അറ്റാക്കിങ്ങ് മധ്യനിര താരത്തെ ആഴ്‌സണല്‍ സ്വന്തമാക്കിയത്. പരിശീലകന്‍ ആര്‍ട്ടേറ്റയുടെ പ്രത്യേക താല്‍പര്യങ്ങളും 24 കാരനായ താരത്തെ ടീമിലെത്തിക്കുന്നതിന് പിന്നിലുണ്ട്.

കായ് ഹാവര്‍ട്‌സിന്‍റെ വരവ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആഴ്‌സണല്‍ പരിശീലകന്‍ മൈക്കിള്‍ ആര്‍ട്ടേറ്റ (Mikel Arteta) വ്യക്തമാക്കിയിരുന്നു. പല പൊസിഷനുകളിലും കളിപ്പിക്കാന്‍ കഴിയുന്ന ഒരു താരമാണ് അദ്ദേഹമെന്നും പീരങ്കിപ്പടയുടെ പരിശീലകന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം, പുതിയ ക്ലബിലേക്ക് എത്തിയതില്‍ സന്തോഷമുണ്ടെന്ന് കായ് ഹാവര്‍ട്‌സ് പ്രതികരിച്ചു.

'സന്തോഷകരമായ ഒരു നിമിഷമാണ് ഇത്. പുതിയ ക്ലബിനൊപ്പം ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഹാവര്‍ട്‌സ് പറഞ്ഞു.

2020ല്‍ ബയേണ്‍ ലെവര്‍കൂസണില്‍ നിന്നാണ് കായ് ഹാവര്‍ട്‌സ് ചെല്‍സിയില്‍ എത്തിയത്. മൂന്ന് സീസണുകളിലായി ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ കളത്തിലിറങ്ങിയ താരം 139 മത്സരങ്ങളില്‍ നിന്നും 32 ഗോളുകളാണ് നേടിയത്. 2021ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത് കലാശപ്പോരിലെ ഹാവര്‍ട്‌സ് നേടിയ ഒരു ഗോളിനാണ്.

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ആഴ്‌സണലിന്‍റെ മടക്കം. സീസണിന്‍റെ തുടക്കം മുതല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനം നിലനിര്‍ത്താന്‍ പീരങ്കിപ്പടയ്‌ക്ക് സാധിച്ചിരുന്നു. എന്നാല്‍, ടൂര്‍ണമെന്‍റിന്‍റെ അവസാനഘട്ടത്തിലേറ്റ അപ്രതീക്ഷിത തോല്‍വികളാണ് ടീമിനെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

38 മത്സരങ്ങളില്‍ 26 ജയങ്ങളായിരുന്നു ആഴ്‌സണല്‍ സ്വന്തമാക്കിയത്. ആറ് വീതം സമനിലകളും തോല്‍വിയും വഴങ്ങിയ അവര്‍ക്ക് 84 പോയിന്‍റാണ് നേടാനായത്. 88 പോയിന്‍റോടെ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി (Manchester City) പ്രീമിയര്‍ ലീഗ് (Premier League) കിരീടം ചൂടിയത്.

ഡെക്ലാന്‍ റീസിനായും വല വിരിച്ച് പീരങ്കിപ്പട:വെസ്റ്റ്ഹാമില്‍ നിന്നും ഡെക്ലാന്‍ റീസ് (Declan Rice) ആഴ്‌സണലിലേക്ക് എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 105 മില്യണ്‍ പൗണ്ടിന് റീസിനെ സ്വന്തമാക്കാന്‍ ആഴ്‌സണല്‍ സമ്മതിച്ചുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ വെസ്റ്റ്ഹാം ആഴ്‌സണലിന് അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി റീസിനായുള്ള പോരാട്ടത്തില്‍ നിന്നും പിന്മാറിയെന്നും സൂചന.

Also Read :WATCH | ആയിരങ്ങളുടെ ആര്‍പ്പുവിളി, ലൈറ്റ് ഷോ, കരിമരുന്ന് ; റൊസാരിയോയില്‍ മെസിക്ക് ഗംഭീര വരവേൽപ്പ്

ABOUT THE AUTHOR

...view details