മാഡ്രിഡ്:പിഎസ്‌ജിയുടെ സൂപ്പര്‍ താരം കിലിയൻ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നില്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ളോറെന്‍റീനോ പെരസ്. ജനുവരി ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ എംബാപ്പെ റയലിൽ എത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പ്രകടനത്തിൽ റയല്‍ തൃപ്‌തരാണെന്നും പെരസ് അഭിപ്രായപ്പെട്ടു.
എംബാപ്പയെ പോലൊരു താരത്തെ ടീമിലെത്തിക്കുന്ന ശ്രമങ്ങള്‍ മടുത്തിട്ടല്ല ഇത്തരമൊരു പ്രതികരണം. എംബാപ്പെ റയലിലേക്ക് എത്തും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിട്ടില്ല. വിനീഷ്യസും, റോഡ്രിഗോയും ഞങ്ങളുടെ ഭാവി താരങ്ങളാണ്.