കല്യാണി/ വെസ്‌റ്റ് ബംഗാൾ:ഐ ലീഗിൽ ഐസ്വാൾ എഫ്‌സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് ജയം. രണ്ടാം പകുതിയിൽ ജമൈക്കൻ താരം ജോർഗാൻ ഫ്ലെച്ചർ നേടിയ ഇരട്ട ഗോളിന്‍റെ മികവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്‍റെ വിജയം. ലീഗിൽ ഇതുവരെയുള്ള എട്ടു കളികളിലും ഗോകുലം തോൽവി അറിഞ്ഞിട്ടില്ല.
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചാണ് ഗോകുലം കളിച്ചത്. ഇതിനിടെ നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇതോടെ ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയുടെ 64-ാം മിനിട്ടിൽ ഫ്ലെച്ചറിലൂടെ ഗോകുലം ആദ്യ ഗോൾ നേടി.