ഗൂഡിസണ്‍ പാർക്ക് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലമ്പാർഡിന്‍റെ കീഴിൽ എവർട്ടണ് ആദ്യ വിജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് ലീഡ്‌സ് യുണൈറ്റഡിനെനേരിട്ട എവർട്ടണിന് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. ആദ്യ 23 മിനുട്ടിൽ തന്നെ എവർട്ടൺ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. പത്താം മിനിട്ടിൽ കോൾമാൻ ആണ് ലീഡ് നൽകിയത്.
ALSO READ:ISL: ഒന്നിനെതിരെ രണ്ടടിച്ച് ഹൈദരാബാദ്; ബെംഗളൂരുവിനെതിരെ തകർപ്പൻ ജയം
പിന്നാലെ 23ആം മിനിട്ടിൽ ഡിഫൻഡർ മൈക്കിൾ കീനിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിലും എവർട്ടൺ അറ്റാക്ക് തുടർന്നു. അവസാനം 78ആം മിനുട്ടിൽ റിച്ചാർലിസന്‍റെ ഷോട്ട് വലയിൽ എത്തി. ഡച്ച് താരം വാൻ ഡി ബീക് ഇന്ന് എവർട്ടൺ നിരയിൽ 90 മിനിട്ടും കളിച്ചു. ഡെലെ അലി സബ്ബായും ഇന്നിറങ്ങി.
ഈ വിജയത്തോടെ എവർട്ടണ് 22 പോയിന്‍റായി. അവർക്ക് തത്ക്കാലം റിലഗേഷൻ ഭീതി ഒഴിഞ്ഞു. എവർട്ടൺ 16ആം സ്ഥാനത്തും ലീഡ്‌സ് 15ആം സ്ഥാനത്തുമാണ് ഉള്ളത്.