മനാമ: ബഹറിന്‍ ഗ്രാന്‍ഡ് പ്രീക്കിടെ കാറിന് തീപിടിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഫോര്‍മുല വണ്‍ അധികൃതര്‍. ഹാസ് ഫെരാരിയുടെ കാറിന് തീ പിടിച്ച് ഫ്രെഞ്ച് ഡ്രൈവര്‍ റോമന്‍ റോഷന് പൊള്ളലേറ്റ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തെ തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് പൊതുജന മധ്യത്തില്‍ വെക്കാനാണ് അധികൃതരുടെ തീരുമാനം.
ഗ്രാന്‍പ്രീക്കിടയിലെ തീപിടിത്തം; അന്വേഷണത്തിന് എഫ് വണ്‍ - f1 fire news
ബഹറിന്‍ ഗ്രാന്‍ഡ് പ്രീക്കിടെ ഹാസ് ഫെരാരിയുടെ കാറിനാണ് തീപിടിച്ചത്. ആദ്യ ലാപ്പില്‍ തന്നെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് 1.5 മണിക്കൂറുകള്‍ക്ക് ശേഷമാണ് റേസ് പുനരാരംഭിച്ചത്
അപകടത്തില്‍ റോഷന്‍റെ കൈകള്‍ക്ക് പൊള്ളലേറ്റിരുന്നു. റേസിന്‍റെ ഒന്നാം ലാപ്പില്‍ തന്നെയുണ്ടായ തീപിടിത്തത്തില്‍ കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ട്രാക്കില്‍ നിന്നും തെറ്റിയ ഹാസ് ഫെരാരിയുടെ കാര്‍ ബാരിയറില്‍ ഇടിച്ച് ചിതറി. കാര്‍ സര്‍ക്യൂട്ടിലെ ബാരിയറില്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്നാണ് തീ ആളിക്കത്തിയത്.
തീപിടിത്തത്തെ തുടര്‍ന്ന് 10 സെക്കന്‍റോളം കാറിലുണ്ടായിരുന്ന റോഷന്‍ പിന്നാലെ പുറത്തേക്ക് ചാടുകയായിരുന്നു. ഫോര്‍മുല വണ്ണില്‍ അടുത്തിടെ അവതരിപ്പിച്ച ആധുനിക സുരക്ഷാസംവിധാനങ്ങളാണ് ഫ്രഞ്ച് ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത്. അപകടത്തെ തുടര്‍ന്ന് 1.5 മണിക്കൂറിന് ശേഷം പുനരാരംഭിച്ച മത്സരത്തില്‍ ലൂയി ഹാമില്‍ട്ടണ്‍ ജേതാവായി.