കേരളം

kerala

ETV Bharat / sports

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് അസറുദീനെതിരെ തട്ടിപ്പ് കേസ്

വര്‍ഷങ്ങളായി അസറുദ്ദീനെയും  പ്രൈവറ്റ് സെക്രട്ടറിയെയും ട്രാവല്‍ ഏജന്‍സി ഉടമക്ക് പരിചയമുണ്ട്. ഈ സൗഹൃദം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

FIR filed against former India skipper Mohammad Azharuddin  Mohammad Azharuddin  Mohammad  Azharuddin  മുഹമ്മദ് അസറുദീനെതിരെ തട്ടിപ്പ് കേസ്  എഫ്ഐആര്‍ ഫയല്‍ ചെയ്തു  മുഹമ്മദ് അസറുദീന്‍
മുഹമ്മദ് അസറുദീനെതിരെ തട്ടിപ്പ് കേസ്

By

Published : Jan 23, 2020, 1:23 PM IST

ഹൈദരാബാദ്:വിദേശ യാത്രകള്‍ക്കായിട്രാവല്‍ ഏജന്‍റിനെ പറ്റിച്ച കേസില്‍ കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസ്. 21 ലക്ഷം രൂപയാണ് വിദേശ യാത്ര നടത്തുന്നതിനായി പറ്റിച്ചത്. ജെറ്റ് എയർവേയ്‌സിന്‍റെ മുൻ എക്‌സിക്യൂട്ടീവും ഡാനിഷ് ടൂർസ് & ട്രാവൽ ഉടമയുമായ ഷഹാബ്.വൈ.മുഹമ്മദാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

മലയാളിയായ സുധീഷ് അവിക്കല്‍, ഔറംഗാബാദ് സ്വദേശി മുജീബ് ഖാന്‍ എന്നിവരാണ് അസറുദ്ദീനൊപ്പം തട്ടിപ്പില്‍ പങ്കാളികളായത്. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സിറ്റി ചൗക്ക് പൊലീസ് പറഞ്ഞു.

പരാതിയുടെ പകര്‍പ്പ്

കഴിഞ്ഞ വർഷം നവംബർ 9 നും 12 നും ഇടയിൽ അവികൽ മുംബൈ- ദുബായ് -പാരീസ്, പാരീസ് -ടൂറിൻ, ടൂറിൻ- പാരീസ്, ടൂറിൻ- ആംസ്റ്റർഡാം, ടൂറിൻ-മ്യൂണിച്ച്-ആംസ്റ്റർഡാം, പാരീസ്-ദുബായ്-ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഇവര്‍ നിരവധി തവണ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നിരവധിത്തവണ ഇവിടങ്ങളിലേക്ക് യാത്ര ചെയ്ത ഇവര്‍ പാരീസില്‍ മൂന്ന് പേരുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. പല പേരിലാണ് ഇവര്‍ വിദേശ യാത്ര നടത്തിയിരിക്കുന്നത്. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഇവര്‍ കൂടുതല്‍ തവണ വിദേശ നടത്തിയിരിക്കുന്നത്. അതും ഏറ്റവും ചെലവ് കൂടിയ എയര്‍ലൈന്‍ സര്‍വീസ് ഉപയോഗിച്ച്. അസറുദീന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് മുജീബ് ഖാന്‍.

വര്‍ഷങ്ങളായി അസറുദ്ദീനെയും പ്രൈവറ്റ് സെക്രട്ടറിയെയും ട്രാവല്‍ ഏജന്‍സി ഉടമക്ക് പരിചയമുണ്ട്. ഈ സൗഹൃദം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പണമടക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ടിക്കറ്റ് ബുക്ക് ചെയ്യിച്ചത്. എന്നാല്‍ പണം ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. 10.6 ലക്ഷം രൂപ കൈമാറിയതായി മുജീബ് ഖാന്‍റെ കൂട്ടാളിയായ സുധീഷ് ഇ മെയില്‍ അയച്ചെങ്കിലും പണം തനിക്ക് ലഭിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പരാതി വ്യാജമാണെന്നും തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്ഐആര്‍ വ്യാജമാണെന്നും മുഹമ്മദ് അസറുദ്ദീന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.

ABOUT THE AUTHOR

...view details