ഹിസാർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ എഫ്ഐആര്‍. ഇന്ത്യൻ ടീമംഗം യുസ്‌വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. എസ്‌സി / എസ്ടി നിയമത്തിലെ 3 (1) (ആർ), 3 (1) (വകുപ്പുകൾ), ഐപിസിയുടെ 153, 153 എ, 295, 505 വകുപ്പുകൾ എന്നിവ പ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം വിഡിയോ കോളില്‍ ചഹലിനെ ജാതീയമായി അപമാനിച്ചെന്നാണ് പരാതി.
യുവരാജ് സിങ്ങിനെതിരെ എഫ്‌ഐആര്‍ - യുസ്‌വേന്ദ്ര ചഹല്‍
യുസ്‌വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി
യുവരാജ് സിങ്ങിനെതിരെ എഫ്ഐആര്‍
പിന്നാലെ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി യുവരാജ് സിങ് രംഗത്തെത്തി. "ജാതി, നിറം, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ എന്ന് മാത്രമല്ല യാതൊരു തരത്തിലുള്ള അസമത്വത്തിനെയും ഞാൻ അംഗീകരിക്കുന്നില്ല. പരസ്‌പര ബഹുമാനത്തില്‍ ഞാൻ വിശ്വസിക്കുന്നു. സുഹൃത്തുക്കളുമായി സംസാരിച്ച ഒരു സംഭവമാണ് തെറ്റിദ്ധരിക്കപ്പെട്ടത്. അത് അനാവശ്യമാണ്. എന്നിരുന്നാലും, ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും യുവരാജ് സിങ് പറഞ്ഞു.