കേരളം

kerala

ETV Bharat / sports

എഫ്‌ഐഎച്ച് പ്രൊ ലീഗ്: ന്യൂസിലൻഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ - FIH Pro League India beat New Zealand

ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 7-4 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം

എഫ്‌ഐഎച്ച് പ്രൊ ലീഗ് ഹോക്കി  ന്യൂസിലൻഡിനെതിരെ ഗോൾമഴ തീർത്ത് ഇന്ത്യ  ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് വൻ വിജയം  ഹർമൻപ്രീത് സിങ്  ഹോക്കിയിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ  FIH Pro League  India vs New Zealand Hockey  FIH Pro League India beat New Zealand  ന്യൂസിലൻഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ
എഫ്‌ഐഎച്ച് പ്രൊ ലീഗ്: ന്യൂസിലൻഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ

By

Published : Nov 4, 2022, 10:44 PM IST

ഭുവനേശ്വർ: എഫ്‌ഐഎച്ച് പ്രൊ ലീഗ് ഹോക്കിയിൽ ന്യൂസിലൻഡിനെതിരെ ഗോൾമഴ തീർത്ത് ഇന്ത്യ. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 7-4 നായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ മിനിട്ടിൽ തന്നെ ഗോൾ നേടി ന്യൂസിലൻഡ് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും തുടരെത്തുടരെ ഗോളുകളുമായി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യ മിനിട്ടിൽ തന്നെ ഗോൾ വീണതോടെ ഉണർന്നുകളിച്ച ഇന്ത്യക്കായി ആറാം മിനിട്ടിൽ ഹർമൻപ്രീത് സിങ് മറുപടി ഗോൾ നേടി. എന്നാൽ തൊട്ടുപിന്നാലെ എട്ടാം മിനിട്ടിൽ സാം ലെയിനിലൂടെ ന്യൂസിലൻഡ് രണ്ടാം ഗോൾ നേടി ലീഡെഡുത്തു. പിന്നാലെ 13-ാം മിനിട്ടിൽ ജേക്ക് സ്‌മിത്ത് മൂന്നാം ഗോൾ നേടി ന്യൂസിലൻഡിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.

എന്നാൽ 16-ാം മിനിട്ടിൽ കാർത്തി സെൽവവും, 18-ാം മിനിട്ടിൽ ഹർമൻ പ്രീതും ഗോളുകൾ നേടി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും 3-3 എന്ന സ്‌കോറിന് സമനില പാലിച്ചു. എന്നാൽ മത്സരത്തിന്‍റെ രണ്ടാം പകുതി ഇന്ത്യയുടെ തേരോട്ടത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

31-ാം മിനിട്ടിൽ പാൽ രാജ് കുമാറാണ് രണ്ടാം പകുതിയിലെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 38-ാം മിനിട്ടിൽ സെൽവം കാർത്തി, 50-ാം മിനിട്ടിൽ സുഖ്‌ജീത്ത് സിങ്, 53-ാം മിനിട്ടിൽ ജുഗ്‌രാജ് സിങ് എന്നിവരും ഗോളുകൾ നേടി ഇന്ത്യയുടെ ഗോൾ നേട്ടം 7 ആയി ഉയർത്തി. 54-ാം മിനിട്ടിൽ നിക് വുഡ്‌സ് ഒരു ഗോള്‍ കൂടി നേടിയെങ്കിലും ന്യൂസിലൻഡിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല.

ABOUT THE AUTHOR

...view details