കേരളം

kerala

ETV Bharat / sports

FIH Pro League | മാരത്തൺ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ - India climb to top of table

നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോള്‍ വീതം നേടി സമനിലയായതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് ഇന്ത്യ 3-2 ന്‍റെ ജയം സ്വന്തമാക്കിയത്.

FIH Pro League  FIH Pro League | മാരത്തൺ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ  India beat England 3-2 in FIH Pro League  FIH Pro League: India beat England 3-2 in marathon shoot-out to climb to top of table  India climb to top of table  നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോള്‍ വീതം നേടി
FIH Pro League | മാരത്തൺ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ

By

Published : Apr 3, 2022, 11:37 AM IST

ഭുവനേശ്വർ: എഫ്‌ഐഎച്ച് പ്രോ ലീഗില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോള്‍ വീതം നേടി സമനിലയായതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് ഇന്ത്യ 3-2 ന്‍റെ ജയം സ്വന്തമാക്കിയത്. ഇരുപാദങ്ങളിലായി നടക്കുന്ന മത്സരത്തിന്‍റെ രണ്ടാം പാദം ഞായറാഴ്‌ച നടക്കും.

ഏഴാം മിനിട്ടിൽ നിക്കോളസ് ബന്‍ഡുരാക് ആണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. 13-ാം മിനിട്ടിൽ അഭിഷേക് ഇന്ത്യയെ ഒപ്പമെത്തിച്ചു. 26-ാം മിനിട്ടിൽ ഷംഷേര്‍ സിംഗ് ഇന്ത്യയ്ക്കായി ലീഡ് നേടിക്കൊടുത്തുവെങ്കിലും തൊട്ടടുത്ത മിനിട്ടിൽ നിക്കോളസ് ഗോള്‍ മടക്കി.

ആദ്യ പകുതി 2-2ൽ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ അടുത്ത ക്വാര്‍ട്ടറിൽ ഗോള്‍ നേടുവാന്‍ ഇരു ടീമിനും സാധിച്ചില്ല. ഹര്‍മ്മന്‍പ്രീത് സിംഗ് 51-ാം മിനിട്ടിൽ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചുവെങ്കിലും മത്സരം അവസാനിക്കുവാന്‍ ഒരു മിനിട്ട് ഉള്ളപ്പോള്‍ സാം വാര്‍ഡ് ഇംഗ്ലണ്ടിന് സമനില ഗോള്‍ നേടിക്കൊടുത്തു.

ALSO READ:വനിത ജൂനിയര്‍ ഹോക്കി ലോകകപ്പ് : ഇന്ത്യയ്‌ക്ക് വിജയത്തുടക്കം, വെയ്ല്‍സിനെ തകര്‍ത്തത് 5-1ന്

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കായി അഭിഷേക് രണ്ട് തവണയും രാജ് കുമാര്‍ പാൽ ഒരു തവണയും ലക്ഷ്യം കണ്ടപ്പോള്‍ ജെയിംസ് ആല്‍ബെറി, ക്രിസ്റ്റോഫര്‍ ഗ്രിഫിത്സ് എന്നിവരായിരുന്നു ഇംഗ്ലണ്ടിന്‍റെ സ്കോറര്‍മാര്‍.

ABOUT THE AUTHOR

...view details