കേപ് ടൗണ്‍ : എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗ് ടൂർണമെന്‍റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഫ്രാൻസിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയം കൊയ്‌തത്.
ഗോൾ രഹിതമായ ആദ്യ ക്വാർട്ടറിന് ശേഷം രണ്ടാം ക്വാർട്ടറിലാണ് ഇന്ത്യ മത്സരത്തിലെ മൂന്ന് ഗോളുകൾ നേടിയത്. ഇതോടെ തകർപ്പൻ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു. തുർന്ന് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി ഇന്ത്യ വിജയം ഗംഭീരമാക്കി.