ദോഹ: വർണാഭമായ കാഴ്‌ച്ചകൾ സമ്മാനിച്ച് കൊണ്ട് ഫിഫ ലോകകപ്പ് ഖത്തർ 2022ന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് സമാപിച്ചു. ഓരോ ഫുട്ബോൾ ആരാധകനും ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളുടെ വമ്പൻ പോരാട്ടങ്ങൾ ഉറപ്പു നൽകിയാണ് ഗ്രൂപ്പ് ഡ്രോ സമാപിച്ചത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നവംബർ 21നാണ് മത്സരം.
ആതിഥേയരായ ഖത്തര്‍ എ ഗ്രൂപ്പിലാണ്. നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇക്വഡോര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകള്‍. ഗ്രൂപ്പ് ബി യില്‍ ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, എന്നീ ടീമുകള്‍ക്കൊപ്പം യുക്രൈനോ വെയ്ല്‍സോ സ്‌കോട്‌ലന്‍ഡോ ഇടം നേടും.
ഗ്രൂപ്പ് സിയിലാണ് ലയണല്‍ മെസിയും സംഘവും ഇറങ്ങുക. ലെവന്‍ഡോസ്‌കിയുടെ പോളണ്ടുമായി അര്‍ജന്‍റീനയ്‌ക്ക് കളി വരും. മെക്‌സിക്കോയും സൗദിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ദുർബലമല്ല. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പില്‍ ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇ, ഓസ്‌ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.
യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. മരണഗ്രൂപ്പായി വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഇ യിലാണ് ഇവർ ഉൾപ്പെട്ടത്. ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലന്‍ഡോ അല്ലെങ്കില്‍ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തും. ഗ്രൂപ്പ് എഫില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കരുത്തരായ ബെല്‍ജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.
നിലവിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഉള്ളത്. സെർബിയ, സ്വിറ്റ്‌സർലാൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അവസാന ഗ്രൂപ്പായ എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകള്‍ കളിക്കും.
നിലവിൽ ഇരുപത്തിയൊമ്പതു ടീമുകളാണ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള മൂന്നു ടീമുകളിൽ ഒരെണ്ണം പിന്നീട് നടക്കുന്ന യൂറോപ്യൻ പ്ലേ ഓഫിലൂടെയും രണ്ടു ടീമുകൾ ഇന്‍റർ കോണ്ടിനെന്‍റൽ പ്ലേ ഓഫിലൂടെയും യോഗ്യത നേടും. നാല് പോട്ടുകളിൽ നിന്നാണ് ലോകകപ്പിനുള്ള 32 ടീമുകളെ നാല് പേരടങ്ങുന്ന എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്.
ALSO READ:വനിതകൾക്ക് ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ വീണ്ടും വിലക്കേർപ്പെടുത്തി ഇറാൻ