FIFA World Cup: ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളുമായി, ടീമുകളെ അറിയാം.. - ഖത്തര്‍ ലോകകപ്പ്
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക
FIFA World Cup: ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളുമായി, ടീമുകളെ അറിയാം..
By
Published : Jun 15, 2022, 3:04 PM IST
ദോഹ: ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളുമായി. ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് ജേതാക്കളാണ് അവസാന രണ്ട് സ്ഥാനങ്ങൾ നിറച്ചത്. ആതിഥേയ രാജ്യമായ ഖത്തറിനെ കൂടാതെ, യൂറോപ്പിൽ നിന്ന് 13 രാജ്യങ്ങൾ ടൂർണമെന്‍റിലേക്ക് യോഗ്യത നേടി.
തെക്കേ അമേരിക്കയിൽ നിന്ന് നാല്, ഏഷ്യയിൽ നിന്ന് നാല്, ആഫ്രിക്കയിൽ നിന്ന് അഞ്ച്, വടക്കേ അമേരിക്കയിൽ നിന്ന് മൂന്നും ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. ഓസ്‌ട്രേലിയയും (ഏഷ്യൻ മേഖലയുടെ ഭാഗമായി), കോസ്റ്റാറിക്കയും (വടക്കേ അമേരിക്ക) പ്ലേ ഓഫിലൂടെയും യോഗ്യത ഉറപ്പിച്ചു.
ഏപ്രില്‍ ഒന്നിന് ദോഹയില്‍ ഗ്രൂപ്പ് ഘട്ടത്തിനുള്ള നറുക്കെടുപ്പ് നടക്കും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. മിഡിൽ ഈസ്റ്റ് ആതിഥേയത്വം വഹിക്കുന്ന ആദ്യ ടൂർണമെന്‍റാണിത്.