റൊസാരിയോ : ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീന മുത്തമിട്ടതിന് പിന്നാലെ ആഘോഷ തിമിര്‍പ്പിലാണ് സൂപ്പര്‍ താരം മെസിയുടെ ജന്മനാടായ റൊസാരിയോ. ഫ്രാന്‍സിനെതിരായ മത്സരത്തിലെ വിജയം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരങ്ങളാണ് റൊസാരിയോയിലെ നാഷണല്‍ ഫ്ലാഗ് മെമ്മോറിയലിലേക്ക് ഒഴുകിയെത്തിയത്. ദേശീയ ടീമിന്‍റെ വിജയാഹ്ളാദത്തില്‍ അര്‍ജന്‍റീനക്കാര്‍ മതിമറന്ന് നിരത്തിലേക്കിറങ്ങിയതോടെ പ്രാദേശിക ഫുട്‌ബോള്‍ മത്സരങ്ങളും അധികൃതര്‍ക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു.
പറഞ്ഞുമടുത്തവയല്ല, റൊസാരിയോയിലെ മുത്തശ്ശിമാര്‍ക്ക് ഇനി പുതിയ കഥകള്‍ പങ്കിടാം ; ലോകകപ്പ് വിജയാഘോഷത്തില്‍ മെസിയുടെ ജന്മനാട് - ROSARIO CELEBRATION
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്‍റീന ജയം നേടിയതിന് പിന്നാലെ റൊസാരിയോയിലെ നാഷണല്‍ ഫ്ലാഗ് മെമ്മോറിയലിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്
Also Read:വിശ്വകിരീടത്തിൽ മിശിഹയുടെ ചുംബനം, ലുസൈലിൽ നീല വസന്തം ; സ്വപ്‌ന കിരീടം സ്വന്തമാക്കി അർജന്‍റീന
മത്സരത്തിന്‍റെ നിശ്ചിത സമയത്തും അധിക സമയത്തും പിറന്ന അര്‍ജന്‍റീനയുടെ മൂന്ന് ഗോളുകളും റൊസാരിയോയില്‍ നിന്നുള്ള താരങ്ങളുടെ ബൂട്ടില്‍ നിന്നായിരുന്നു എന്നതും ഇവരുടെ ആഘോഷത്തിന്‍റെ മാറ്റുകൂട്ടി. മെസി രണ്ട് ഗോള്‍ നേടിയപ്പോള്‍ ഏഞ്ചല്‍ ഡി മരിയയുടെ വകയായിരുന്നു ഒരെണ്ണം. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം 4-2ന് അര്‍ജന്‍റീന സ്വന്തമാക്കിയപ്പോള്‍ റൊസാരിയോയും ആര്‍ത്തിരമ്പി.