സിഡ്‌നി:ഫിഫ വനിത ലോകകപ്പിൽ (FIFA Womens World Cup) സ്‌പാനിഷ് വസന്തം. വനിത ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് സ്‌പെയിന്‍ (Spain vs England) തോല്‍പ്പിച്ചത്. സിഡ്‌നിയിലെ സ്റ്റേഡിയം ഓസ്ട്രേലിയയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പാനിഷ് വനിതകള്‍ (Spain women football team) ഇംഗ്ലണ്ടിനെ (England women football team) വീഴ്‌ത്തിയത്. ക്യാപ്റ്റന്‍ ഓള്‍ഗ കാര്‍മോണ (Olga Carmona) ആണ് സ്‌പെയിനിന്‍റെ വിജയ ഗോള്‍ നേടിയത്. ടീമിന്‍റെ കന്നി ലോകകപ്പ് കിരീടമാണിത്.
ഇതോടെ വനിത ഫിഫ ലോകകപ്പ് വിജയിക്കുന്ന അഞ്ചാമത്തെ ടീമായും സ്‌പെയിന്‍ മാറി. യുഎസ്‌എ, ജര്‍മനി, നോര്‍വേ, ജപ്പാന്‍ എന്നിവരാണ് നേരത്തെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. നാല് കിരീടങ്ങളുള്ള യുഎസ്‌എ ആണ് ഏറ്റവും കൂടുതല്‍ തവണ വനിത ലോകകപ്പ് നേടിയിട്ടുള്ളത്. ജര്‍മനിക്ക് രണ്ട് കിരീടങ്ങളുണ്ട്.
76,000-ത്തോളം വരുന്ന കാണികൾക്ക് മുന്നിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു ഇംഗ്ലണ്ടും സ്‌പെയിനും പോരടിച്ചത്. ആദ്യ അവസരം ലഭിച്ചത് ഇംഗ്ലണ്ടിനാണ്. അഞ്ചാം മിനിട്ടില്‍ ലോറന്‍ ഹെംപിന്‍റെ (Lauren Hemp) ഷോട്ട് തടഞ്ഞ സ്‌പാനിഷ് ഗോള്‍ കീപ്പര്‍ കറ്റ കോള്‍ (Cata Coll) അപകടം ഒഴിവാക്കി. പിന്നാലെ ഹെംപിന്‍റെ മറ്റൊരു ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി.
തൊട്ടടുത്ത മിനിട്ടുകളില്‍ സ്‌പെയിനും അവസരങ്ങള്‍ സൃഷ്‌ടിച്ചുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 29-ാം മിനിട്ടിലായിരുന്നു ഓള്‍ഗ കാര്‍മോണ മത്സരത്തിന്‍റെ വിധി നിര്‍ണയിച്ച ഗോളടിച്ചത്. മരിയോന കാള്‍ഡെന്‍റി നല്‍കിയ പാസില്‍ സ്‌പാനിഷ് ക്യാപ്റ്റന്‍റെ നിലംപറ്റിയുള്ള ഷോട്ട് ഇംഗ്ലണ്ട് വലകുലുക്കുകയായിരുന്നു.
ALSO READ: Lionel Messi give captains armband to DeAndre Yedlin 'നീയാണ് ക്യാപ്‌റ്റൻ, കിരീടം നീ ഉയർത്തണം': മെസിക്കല്ലാതെ മറ്റാർക്ക് കഴിയുമിത്...
ആദ്യ പകുതി അവസാനിക്കും മുമ്പ് ലീഡുയര്‍ത്താനുള്ള അവസരം അയിന്‍ഗോനോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെയാണ് സ്‌പെയിനിന് നഷ്‌ടമായത്. രണ്ടാം പകുതിയുടെ തുടക്കം തന്നെ പെനാല്‍റ്റിയിലൂടെ ഗോളടിക്കാന്‍ ടീമിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ മാരി എര്‍പ്‌സിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.
ബോക്‌സിൽ കെയ്‌റ വാൽഷ് പന്ത് തട്ടിയതിന് വാര്‍പരിശോധനയ്‌ക്ക് ശേഷമായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. ജെന്നിഫർ ഹെർമോസിന്‍റെ ദുര്‍ബലമായ കിക്കിന് എര്‍പ്‌സിനെ മറികടക്കാന്‍ കഴിഞ്ഞില്ല. തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട് പരമാവധി ശ്രമം നടത്തിയിരുന്നുവെങ്കിലും ഗോള്‍ വഴങ്ങാതിരുന്ന സ്‌പെയിന്‍ വിജയം തൂക്കുകയായിരുന്നു.
ALSO READ: Lionel Messi after winning Leagues Cup 'ഇതൊരു തുടക്കം മാത്രം', ഇന്‍റർ മയാമിയുടെ ആദ്യ കിരീട നേട്ടത്തില്‍ മിശിഹയുടെ പ്രതികരണം
സ്വീഡന് മൂന്നാം സ്ഥാനം:നേരത്തെ ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ (Australia women football team) തോല്‍പ്പിച്ച സ്വീഡന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വീഡിഷ് വനിതകള്‍ ജയം പിടിച്ചത്. ഫ്രിഡോളിന റോൾഫോ, കൊസോവാരെ അസ്ലാനി (Fridolina Rolfo and Kosovare Asllani scores for sweden) എന്നിവരായിരുന്നു സംഘത്തിനായി ഗോളടിച്ചത്.
സ്റ്റീന ബ്ലാക്ക്‌സ്റ്റെനിയസിന്‍റെ മിന്നും പ്രകടനമാണ് ടീമിന് നിര്‍ണായകമായത്. ഫിഫ ലോക റാങ്കിങ്ങിൽ ഇത് നാലാം തവണയാണ് സ്വീഡന്‍ മൂന്നാം സ്ഥാനത്ത് എത്തുന്നത്.
ALSO READ: Lionel Messi most trophies Record കിരീടങ്ങളുടെ രാജാവ്, അത്യുന്നതങ്ങളില്‍ മിശിഹ, ഇന്‍റർ മയാമിയിലും അത്‌ഭുതങ്ങൾ