കേരളം

kerala

ETV Bharat / sports

ഓഫ്‌സൈഡുകൾ വേഗത്തിലറിയാം; ഖത്തർ ലോകകപ്പിൽ പുതിയ സാങ്കേതികവിദ്യയുമായി ഫിഫ - semi automated offside technology

മത്സര ഫലം നിർണയിക്കുന്നതിൽ നിർണായകമാണ് ഓഫ്‌സൈഡ് ഗോളുകൾ. ഇതിന് പരിഹാരമായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള സെമി ഓട്ടോമാറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജിക്ക് ഫിഫ അനുമതി നൽകിയത്.

semi automated offside  ഖത്തർ ലോകകപ്പ് 2022  ഓഫ്‌സൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഫിഫ  സെമി ഓട്ടോമാറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജിക്ക് ഫിഫ അനുമതി നൽകി  FIFA to introduce semi automated offside technology at Qatar World cup  ഖത്തർ ലോകകപ്പിൽ പുതിയ സാങ്കേതികവിദ്യയുമായി ഫിഫ  semi automated offside technology  var
ഓഫ്‌സൈഡുകൾ വേഗത്തിലറിയാം; ഖത്തർ ലോകകപ്പിൽ പുതിയ സാങ്കേതികവിദ്യയുമായി ഫിഫ

By

Published : Jul 2, 2022, 9:59 PM IST

ദോഹ: ഖത്തർ ലോകകപ്പിൽ പുതിയ ഓഫ്‌സൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഫിഫ. സാങ്കേതികവിദ്യയുടെ ട്രയൽ വിജയകരമായി പൂർത്തിയായ കാര്യം ഫിഫയുടെ റഫറിയിങ് മേധാവി പിയർലൂജി കോളിനയാണ് അറിയിച്ചത്. മത്സര ഫലം നിർണയിക്കുന്നതിൽ നിർണായകമാണ് ഓഫ്‌സൈഡ് ഗോളുകൾ. ഇതിന് പരിഹാരമായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള സെമി ഓട്ടോമാറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജിക്ക് ഫിഫ അനുമതി നൽകിയത്.

ഈ ടെക്നോളജി നടപ്പിലാക്കാൻ വേണ്ടി സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയുടെ താഴെ 12 കാമറകൾ ഘടിപ്പിക്കും. ഈ കാമറകൾ പന്ത് ട്രാക്ക് ചെയ്യാനും, ഓരോ കളിക്കാരന്‍റെയും പൊസിഷനുകൾ സെക്കൻഡിൽ 50 തവണ ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്നു. പന്തിന്‍റെയും കളിക്കാരുടെയും കൃത്യമായ പൊസിഷൻ മനസിലാക്കാൻ ഇത് സഹായിക്കുന്നു. പന്തില്‍ കളിക്കാരന്‍റെ കാല്‍ തൊടുമ്പോള്‍ തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ്‌സൈഡ് വര കണക്കാക്കുന്ന രീതിയാണ് അവലംഭിക്കുന്നത്.

അതേ സമയം, നേരിയ ഓഫ്‌സൈഡ് സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ സഹായിക്കാൻ പന്തിനുള്ളിൽ ഒരു സെൻസർ ഘടിപ്പിക്കുകയും ചെയ്യും. എല്ലാ താരങ്ങളുടെയും പൊസിഷനും ഓഫ്‌സൈഡ് വരയും നിമിഷനേരത്തിനുള്ളില്‍ ലഭ്യമാകും. ഈ വിവരങ്ങളെല്ലാം ഉപയോഗിച്ച് വിഎആർ (വീഡിയോ അസിസ്റ്റന്റ് റഫറി) റൂമിൽ നിന്നും കുറഞ്ഞ സമയത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാനാകും. ഇത് ഓഫ്‌സൈഡ് തീരുമാനത്തിന്‍റെ സമയം 70 സെക്കന്‍ഡില്‍ നിന്ന് 25 ആയി കുറയ്‌ക്കാനാകും.

ABOUT THE AUTHOR

...view details