പുതുക്കിയ ഫിഫ റാങ്കിങ്ങിൽ ആദ്യ മൂന്ന് സ്ഥാനക്കാർ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ റാങ്കിങ് കാലയളവിനുശേഷം മത്സരങ്ങൾ ഇല്ലാത്തതിനാൽ പോയിന്‍റിൽ മാറ്റമില്ലാതെ ബെൽജിയം ഒന്നാം സ്ഥാനത്ത് തന്നെ. പോയിന്‍റിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും ബ്രസീൽ തന്നെയാണ് രണ്ടാമത്. പോയിന്‍റിൽ യാതൊരു മാറ്റവുമില്ലാതെ ഫ്രാൻസ് മൂന്നാം സ്ഥാനത്തും തുടരുന്നു.
ടോപ് ടെന്നിൽ പോയിന്‍റിലും റാങ്കിങ്ങിലും ഉയർച്ചയുണ്ടാക്കിയ ഒരേയൊരു രാജ്യം അർജന്‍റീന മാത്രമാണ്. 16 പോയിന്‍റിലധികം നേടിയ അർജന്‍റീന റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. 2018നുശേഷം ആദ്യമായാണ് അർജന്‍റീന ഫിഫ റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് വരുന്നത്.