അബുദാബി :ഫിഫ ക്ലബ് ലോകകപ്പ് ലക്ഷ്യമിട്ട് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ഇന്നിറങ്ങും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനൽ മൽസരത്തിൽ ശക്‌തരായ ചെൽസി ഏഷ്യൻ ചാമ്പ്യൻമാരായ സൗദി അറേബ്യയുടെ അൽ ഹിലാലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം.
ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിയുടെ രണ്ടാം വരവാണിത്, 2012 ൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് മത്സരത്തിന് യോഗ്യത നേടുന്നത്. 2012-ൽ അവർ ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ബ്രസീലിയൻ ടീമായ കൊറിന്ത്യൻസിനോട് 1-0 ന് പരാജയപ്പെട്ടു.