സൂറിച്ച്: റദ്ദാക്കിയ ബ്രസീല്‍ - അർജന്‍റീന ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കില്ല. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും (സിബിഎഫ്) അർജന്‍റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) സംയുക്ത പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മത്സരം റദ്ദാക്കാന്‍ ഫിഫ അനുമതി നല്‍കിയതായി അസോസിയേഷനുകള്‍ വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പിന് ഇരു രാജ്യങ്ങളും ഇതിനോടകം തന്നെ യോഗ്യത നേടിയതിനാല്‍ മത്സര ഫലത്തിന് പ്രസക്‌തിയില്ല. എന്നാല്‍ പരിക്കുകളുടെയും സസ്പെൻഷനുകളുടെയും അപകടസാധ്യത കൂടുതലാണ്. അതിനാല്‍ മത്സരം അന്തിമമായി റദ്ദാക്കണമെന്ന് അസോസിയേഷനുകള്‍ ഫിഫയോട് അഭ്യർഥിച്ചിരുന്നു.