മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പില്‍ നിന്ന് പുറത്ത്. നാലാം റൗണ്ട് മത്സരത്തില്‍ മിഡില്‍സ്ബര്‍ഗ് എഫ്‌സിയാണ് കരുത്തരായ യുണൈറ്റഡിനെ തോൽപിച്ചത്. സ്വന്തം മൈതാനത്ത് വഴങ്ങിയ തോല്‍വി യുണൈറ്റഡിന് കനത്ത തിരിച്ചടിയായി.
മിഡിൽസ്ബറോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്റ്റാർ പ്ലെയർ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിയുടെ ആദ്യ പകുതിയിൽ പെനാൽറ്റി പാഴാക്കി എന്നിരുന്നാലും 25-ാം മിനിറ്റിൽ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ മധ്യനിര താരം മാറ്റ് ക്രൂക്‌സിന്‍റെ വിവാദ ഗോൾ മിഡിൽസ്‌ബ്രോക്ക് സമനില നൽകി.
ഓൾഡ് ട്രാഫോർഡിൽ 1-1ന് കളി അവസാനിച്ചതിന് ശേഷം പെനാൽറ്റിയിൽ 8-7നാണ് റെഡ് ഡെവിൾസിനെ മിഡിൽസ്‌ബ്രോ പരാജയപ്പെടുത്തിയത്. ഷൂട്ടൗട്ടിൽ മറ്റെല്ലാവരും ലക്ഷ്യം കണ്ടപ്പോൾ ആന്‍റണി എലാങ്ക എടുത്ത പെനാൽറ്റി പുറത്തേയ്ക്കു പോയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ വിധി എഴുതിയത്.
മത്സരത്തിൽ റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതും പെനാൽറ്റിക്കു സമാനമായ മറ്റൊരു സുവർണാവസരം ബ്രൂണോ ഫെർണാണ്ടസ് നഷ്‌ടപ്പെടുത്തിയതുമെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ വിധിയെഴുതിയെന്ന് റാങ്നിക്ക് പറഞ്ഞു. അതേസമയം മിഡിൽസ്ബറോക്കായി ക്രൂക്ക്‌സ് നേടിയ ഗോളിനു വഴിയൊരുക്കിയ വാട്ട്മോറിന്‍റെ കയ്യിൽ പന്തു തട്ടിയിട്ടും വീഡിയോ റഫറി ഗോൾ അനുവദിച്ചതിനെ റാങ്നിക്ക് മത്സരത്തിനു ശേഷം ചോദ്യം ചെയ്‌തു.
ALSO READ:കോപ്പ ഡെല്‍ റെ: ബാഴ്‌സക്ക് പിന്നാലെ റയലിനെയും പുറത്താക്കി അത്ലറ്റിക് ക്ലബ്ബ്