സ്വീഡൻ : എഫ്എ കപ്പിൽ കുഞ്ഞൻമാരായ സ്വിൻഡോണ്‍ ടൗണിനെ തകർത്ത് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. മത്സരത്തിലുടനീളം സ്വിൻഡോണ്‍ ടൗണിനെ നിഷ്പ്രഭമാക്കുന്ന രീതിയിലായിരുന്നു സിറ്റിയുടെ പ്രകടനം.
കുഞ്ഞൻ ടീമിനെതിരെ ആണെങ്കിലും മികച്ച ടീമുമായാണ് സിറ്റി ഇന്നലെ കളത്തിലിറങ്ങിയത്. മത്സരത്തിന്‍റെ 78 ശതമാനവും പന്ത് സിറ്റിയുടെ കൈവശമായിരുന്നു.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച സിറ്റി 14-ാം മിനിട്ടിൽ തന്നെ ലീഡ് നേടി. ബെർണാഡോ സിൽവയുടെ വകയായിരുന്നു ഗോൾ. പിന്നാലെ 28-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസിന്‍റെ വക രണ്ടാം ഗോൾ പിറന്നു. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും 2-0 ന് പിരിഞ്ഞു.
ALSO READ:ISL | ഈസ്റ്റ് ബംഗാളിന് വിജയം കിട്ടാക്കനി ; മുംബൈക്കെതിരെ ഗോൾ രഹിത സമനില
രണ്ടാം പകുതിയിലും ആക്രമണത്തിന് മൂർച്ചകൂട്ടി തന്നെയാണ് സിറ്റി എത്തിയത്. ഇതിന്‍റെ ഫലമായി 59-ാം മിനിട്ടിൽ തന്നെ സിറ്റി മൂന്നാം ഗോളും സ്വന്തമാക്കി. 82-ാം മിനിട്ടിൽ കോളി പാൽമർ നാലാം ഗോൾ നേടിയതോടെ സിറ്റി വിജയം ഉറപ്പിച്ചു. ഇതിനിടെ 78-ാം മിനിട്ടിൽ ഹാരി മക്കാർഡി സ്വിൻഡോണിനായി ആശ്വാസഗോൾ നേടി.