കേരളം

kerala

By

Published : Jan 10, 2022, 3:30 PM IST

ETV Bharat / sports

എഫ്‌എ കപ്പ്: ആഴ്‌സണല്‍ പുറത്ത്; ചെല്‍സി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം, വോള്‍വ്‌സ്, വെസ്റ്റ് ഹാം ടീമുകള്‍ക്ക് നാലാം റൗണ്ട്

മൂന്നാം റൗണ്ട് മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റാണ് ആഴ്‌സണലിനെ അട്ടിമറിച്ചത്.

FA Cup match report  Forest upset Arsenal, Liverpool and Chelsea advance to fourth round  എഫ്‌എ കപ്പ്: ആഴ്‌സണല്‍ പുറത്ത്; ചെല്‍സി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം, വോള്‍വ്‌സ്, വെസ്റ്റ് ഹാം ടീമുകള്‍ക്ക് നാലാം റൗണ്ട്
എഫ്‌എ കപ്പ്: ആഴ്‌സണല്‍ പുറത്ത്; ചെല്‍സി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം, വോള്‍വ്‌സ്, വെസ്റ്റ് ഹാം ടീമുകള്‍ക്ക് നാലാം റൗണ്ട്

ലണ്ടന്‍: എഫ്എ കപ്പില്‍ നിന്നും ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണല്‍ പുറത്ത്. മൂന്നാം റൗണ്ട് മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റാണ് ആഴ്‌സണലിനെ അട്ടിമറിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണലിന്‍റെ തോല്‍വി. മത്സരത്തിന്‍റെ 83ാം മിനിട്ടില്‍ ലെവിസ് ഗ്രാബണാണ് നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ വിജയ ഗോള്‍ നേടിയത്.

അതേസമയം ചെല്‍സി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം, വോള്‍വ്‌സ്, വെസ്റ്റ് ഹാം ടീമുകള്‍ നാലാം റൗണ്ടില്‍ കടന്നു. ഒന്നിനെതിരെ നാല് ഗോളിന് ഷ്രൂസ്ബറിയെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ നാലാം റൗണ്ടിലെത്തിയത്. ഡാനിയേല്‍ ഉഡോഹാണ് (27ാം മിനിട്ട്) ഷ്രൂസ്‌ബെറിയുടെ ഗോള്‍ നേടിയത്. കെയിഡ് ഗോര്‍ഡന്‍ (34ാം മിനിട്ട്) ഫാബീഞ്ഞോ (44(P), 93 മിനിട്ട് ), റോബര്‍ട്ടോ ഫിര്‍മനോ (78ാം മിനിട്ട്) എന്നിവരാണ് ലിവര്‍പൂളിന്‍റെ ഗോള്‍ വേട്ടക്കാര്‍.

ചെസ്റ്റർഫീൽഡിനെ മുക്കിയാണ് ചെല്‍സിയുടെ മുന്നേറ്റം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സി ചെസ്റ്റര്‍ഫീല്‍ഡിനെ തകര്‍ത്തത്. മത്സരത്തിന്‍റെ 6ാം മിനിട്ടില്‍ തന്നെ ടിമോ വെർണറിലൂടെ ചെല്‍സി ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടു. തുടര്‍ന്ന് കല്ലം ഹഡ്‌സൺ-ഒഡോയ് (18ാം മിനിട്ട്), റൊമേലു ലുക്കാക്കു (20ാം മിനിട്ട്), ആൻഡ്രിയാസ് ക്രിസ്റ്റൻസൻ (39ാം മിനിട്ട്), ഹക്കിം സിയെച്ച് (55(P)) എന്നിവരും നീലപ്പടയ്‌ക്കായി ലക്ഷ്യം കണ്ടു.

അക്വാസി അസാന്റയാണ് (80ാം മിനിട്ട്) ചെസ്റ്റർഫീൽഡിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

also read: ISL: ഹൈദരാബാദിനെ വീഴ്‌ത്തി; കൊമ്പന്മാര്‍ ഐഎസ്‌എല്ലിന്‍റെ തലപ്പത്ത്

ടോട്ടനം മോര്‍കാംബിനെയാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സംഘത്തിന്‍റെ ജയം. അന്തോണി കൊന്നോറിലൂടെ 33ാം മിനിട്ടില്‍ മുന്നിലെത്താന്‍ മോര്‍കാംബിനായിരുന്നു. രണ്ടാം പകുതിയുടെ 74ാം മിനിട്ടില്‍ ഹാരി വിങ്ക്‌സിലൂടെയാണ് ടോട്ടനം തിരിച്ചടി തുടങ്ങിയത്. തുടര്‍ന്ന് ലൂക്കാസ് മൗറ (85ാം മിനിട്ട്), ഹാരി കെയ്ന്‍ (88ാം മിനിട്ട്) എന്നിവരും ലക്ഷ്യം കണ്ടു.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വോള്‍വ്‌സ് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. ഡാനിയേല്‍ പൊഡെന്‍സിന്റെ ഇരട്ട ഗോളിനൊപ്പം നെല്‍സണ്‍ സെമേഡോയുടെ ഗോളുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

ലീഡ്‌സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വെസ്റ്റ്‌ഹാം ജയം പിടിച്ചത്. വെസ്റ്റ്‌ഹാമിനായി മാനുവല്‍ ലാന്‍സിനി, ജറോഡ് ബോവന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.

For All Latest Updates

ABOUT THE AUTHOR

...view details