മനാമ: സീസണിലെ ആദ്യ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ റഡ്‌ബുള്ളിന്‍റെ സ്‌പാനിഷ് ഡ്രൈവര്‍ മാക്‌സ് വെര്‍സ്‌തപ്പാന് പോള്‍ പോസിഷന്‍. നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണെ മറികടന്നാണ് വെര്‍സ്‌തപ്പാന്‍റെ നേട്ടം. മേഴ്‌സിഡസിന്‍റെ തന്നെ ബോട്ടാസാണ് മൂന്നാമത്. മൈക്കള്‍ ഷുമാക്കറിന്‍റെ മകന്‍ മൈക്ക് ഷുമാക്കര്‍ പത്തൊമ്പതാമതായി ഫിനിഷ് ചെയ്‌തു. സീസണിലെ ആദ്യ ഗ്രാന്‍ഡ് പ്രീ ബഹ്‌റിനിലാണ്. നാളെ രാത്രി 8.30നാണ് റേസ് ആരംഭിക്കുക.
ഹാമില്‍ട്ടണെ മറികടന്ന് വെര്‍സ്‌തപ്പാന് പോള്‍ പൊസിഷന്‍; ഫോര്‍മുല വണ്‍ സീസണ് തുടക്കം - beginning of formula one news
ഞായറാഴ്‌ച രാത്രി 8.30 മുതല്‍ ബഹ്‌റിന്‍ സര്‍ക്യൂട്ടിലാണ് സീസണിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരം നടക്കുക
വെര്സ്‌തപ്പാന്
മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യഷിപ്പുകളെന്ന റെക്കോഡുകള്‍ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബ്രിട്ടീഷ് ഡ്രൈവര്‍ ഹാമില്‍ട്ടണ്‍ റേസ് ട്രാക്കിലേക്ക് എത്തുന്നത്. നേരത്തെ കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ ഇതിഹാസം ഷുമാക്കറിന്‍റെ നേട്ടത്തിനൊപ്പമെത്തിയത്.