മനാമ:2022 ഫോർമുല വൺ സീസണിൽ ഫെരാരിക്ക് അവിസ്‌മരണീയ തുടക്കം. സീസണിലെ ആദ്യ ഗ്രാന്‍റ് പ്രീയായ ബഹറൈൻ ഗ്രാന്‍റ് പ്രീയിൽ ഫെരാരിക്കായി ചാൾസ് ലക്ലർക്ക്, കാർലോസ് സൈൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ റേസിൽ മൂന്നാം സ്ഥാനത്തെത്തി.
നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പനും സഹതാരം സെർജിയോ പെരസും റേസിന്‍റെ അവസാന ലാപ്പിൽ എൻജിൻ തകരാറുമൂലം പിൻമാറിയത് റെഡ്ബുള്ളിന് തിരിച്ചടിയായി.
2019 ൽ സിംഗപ്പൂർ ഗ്രാന്‍റ് പ്രീയിലാണ് ഫെരാരി അവസാനമായി ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയത്. സെബാസ്റ്റ്യൻ വെറ്റൽ ഒന്നാമത് ഫിനിഷ് ചെയ്‌തപ്പോൾ ലെക്ലർക്ക് രണ്ടാം സ്ഥാനത്തെത്തി. ഇറ്റാലിയൻ ടീം യോഗ്യതാ സെഷനിലെ ആധിപത്യം ഫൈനൽ റേസിലും പുറത്തെടുത്തു.
പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ലക്ലർക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെർസ്റ്റാപ്പനിൽ നിന്ന് പലപ്പോഴും ഭീഷണി നേരിട്ടെങ്കിലും പോരാട്ട വീര്യത്തോടെ തിരിച്ചുവന്ന ലക്ലർക്ക് പോഡിയത്തിലേറി. മെഴ്‌സിഡസിന്‍റെ ജോർജ് റസൽ നാലാമത് എത്തിയപ്പോൾ ഹാസിന്‍റെ കെവിൻ മാഗ്നസൻ അഞ്ചാമത് എത്തി.
ALSO READ: LA LIGA | എൽ ക്ലാസിക്കോയിൽ ബാഴ്‌സ മാത്രം; നാണം കെട്ട് റയൽ മാഡ്രിഡ്